ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ലോക വ്യാപാര സംഘടനയുടെ (WTO) 14-ാമത് മന്ത്രിതല സമ്മേളനത്തിന് മുന്നോടിയായി, അറബ് രാജ്യങ്ങളുടെ പൊതുനിലപാടുകൾ രൂപീകരിക്കുന്നതിനായുള്ള വാണിജ്യ മന്ത്രിമാരുടെ യോഗത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചു. 2026 മാർച്ച് 26 മുതൽ 29 വരെ കാമറൂണിൽ വെച്ചാണ് ആഗോ ളതലത്തിലുള്ള മന്ത്രിതല സമ്മേളനം നടക്കുന്നത്.

ലോക വ്യാപാര സംഘടനയുടെ ചർച്ചകളിൽ അറബ് രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ പ്രാദേശിക യോഗം ലക്ഷ്യമിടുന്നത്. അറബ് രാജ്യങ്ങളുടെ സംഭാഷണ നിലപാടുകൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരിക. അന്താരാഷ്ട്ര വ്യാപാര ചർച്ചകളിൽ അറബ് രാജ്യങ്ങളുടെ സാന്നിധ്യവും പ്രസക്തിയും വർദ്ധിപ്പിക്കുക.സമ്മേളനത്തിൽ അവതരിപ്പി ക്കാനായി എല്ലാ അറബ് രാജ്യങ്ങളും അംഗീകരിച്ച സംയുക്ത പ്രസ്താവനയ്ക്ക് രൂപം നൽകുക.തുടങ്ങി ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന നിർണ്ണായക വിഷയങ്ങളിലായിരിക്കും യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
ഭക്ഷ്യസുരക്ഷ: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഭക്ഷ്യ പ്രതിസന്ധിയും പരിഹാര മാർഗ്ഗങ്ങളും. കൃഷി: കാർഷിക മേഖലയിലെ വ്യാപാര നയങ്ങളും ഇളവുകളും. സംഘടനാ പരിഷ്കരണം: ലോക വ്യാപാര സംഘടനയുടെ പ്രവർത്തന ശൈലിയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരിക. എന്നിവയും യോഗം ചര്‍ച്ച ചെയ്യും സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ നീക്കം അന്താരാഷ്ട്ര വാണിജ്യ രംഗത്ത് അറബ് രാജ്യങ്ങളുടെ ഐക്യം വിളംബരം ചെയ്യുന്നതാണ്.
