ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: യുഎഇ വധിശിക്ഷ നടപ്പാക്കിയ ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്റെ കബറടക്ക ചടങ്ങ് വൈകിയേക്കും. ഇന്ത്യൻ ദമ്പതികളുടെ 4 മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിലാണ് ഷെഹ്സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്.

അബുദാബിയിൽ ഇന്ന് കബറടക്കം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചടങ്ങിന് എത്താനിരുന്ന ബന്ധുക്കളുടെ പാസ്പോർട്ട് ലഭിക്കാത്തതിനാൽ വൈകുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചു. അതേസമയം വ്യാഴാഴ്ചയ്ക്കകം കബറടക്കം നടത്തണമെ ന്നാണ് യുഎഇ നിർദേശം.
മകളുടെ അവസ്ഥ അറിയാൻ ഷെഹ്സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധശിക്ഷ വടപ്പിലാക്കിയ വിവരം അറിയുന്നത്. ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്സാദി 2021ലാണ് അബുദാബിയിലെത്തിയത്.
