Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ട് യാനിക് സിന്നര്‍; മധുരപ്രതികാരത്തില്‍ അൽകരാസ് വീണു


ലണ്ടന്‍: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി യാനിക് സിന്നർ. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്‍റര്‍ കോർട്ടിനെ ത്രസിപ്പിച്ച കലാശപ്പോരിൽ കാർലോസ് അൽകരാസിനെ അട്ടിമറിച്ചാണ് ഇറ്റാലിയൻ ടെന്നീസ് ഇതിഹാസം തന്‍റെ സ്വപ്‌നനേട്ടത്തിലെത്തിയത്. ആദ്യ സെറ്റ് പിന്നിലായെങ്കിലും ഫിനീക്‌സ് പക്ഷിയെ പോലെ താരം ഉയരുകയായിരുന്നു. സ്കോർ 4-6, 6-4, 6-4 6-4. 148 വർഷത്തെ ടൂർണമെന്‍റ് ചരിത്രത്തിൽ വിംബിൾഡൺ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി സിന്നര്‍ മാറി.

വിംബിൾഡൺ കിരീടങ്ങളില്‍ ഹാട്രിക് നേടാനുള്ള അൽകരാസിന്‍റെ സ്വപ്‌നമാണ് സിന്നർ തകർത്തത്. ഗ്രാൻഡ് സ്ലാം ഫൈനലിൽ അൽകരാസിനെ തോൽപ്പിക്കുന്ന ആദ്യ വ്യക്തിയായി സിന്നർ മാറി. കൂടാതെ താരത്തിന്‍റെ നാലാം ഗ്രാൻസ്‌ലാം കിരീടവും കന്നി വിംബിൾഡൺ കിരീടവുമാണിത് ഇന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്‍റര്‍ കോര്‍ട്ടില്‍ പൂവണിഞ്ഞത്.

അതേസമയം, ഗ്രാൻസ്‍ലാം ഫൈനലിലെ അൽകാരസിന്‍റെ ആദ്യ തോൽവിയാണിത്. മൂന്ന് മണിക്കൂറും നാല് മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അഞ്ചര മണിക്കൂർ നീണ്ട ക്ലാസിക് പ്രകടനത്തില്‍ അൽകരാസ് സിന്നറെ വീഴ്‌ത്തിയിരുന്നു. പിന്നാലെ 35 ദിവസങ്ങൾക്ക് ശേഷം, നടന്ന വിംബിൾഡൺ പോരിൽ സിന്നർ തന്‍റെ മധുര പ്രതികാരം തീർത്തു.

യാനിക് സിന്നറിന്‍റെ കിരീടത്തിലേക്കുള്ള വഴി

  • ഫൈനൽ: കാർലോസ് അൽകരാസിനെ 4-6, 6-4, 6-4 6-4 ന്. പരാജയപ്പെടുത്തി
  • സെമി ഫൈനൽ: നൊവാക് ജോക്കോവിച്ചിനെ 6–3, 6–3, 6–4.
  • ക്വാർട്ടർ ഫൈനൽ: ബെൻ ഷെൽട്ടണെ 7–6(2), 6–4, 6–4.
  • പതിനാറാം റൗണ്ട്: ജാനിക് സിന്നർ മുന്നേറി (വാക്ക് ഓവർ vs. ജി. ദിമിട്രോവ്)
  • മൂന്നാം റൗണ്ട്: പെഡ്രോ മാർട്ടിനെസിനെ 6–1, 6–3, 6–1.
  • രണ്ടാം റൗണ്ട്: അലക്സാണ്ടർ വുക്കിച്ചിനെ 6–1, 6–1, 6–3.
  • ആദ്യ റൗണ്ട്: ലൂക്ക നാർഡിയെ 6–4, 6–3, 6–0.

വനിതാ സിംഗിൾസ്‌ കിരീടം ഇഗ സ്വിയടെക്കിന്

വനിതാ സിംഗിൾസ്‌ കിരീടം പോളീഷ് താരം ഇഗ സ്വിയടെക് സ്വന്തമാക്കി. ഫൈനൽ മത്സരത്തില്‍ അമേരിക്കയുടെ അമാൻഡ അനിസിമോവയെ തോല്‍പ്പിച്ചാണ് ഇഗ കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇഗ 6-0, 6-0നാണ് ജയിച്ചത്. 1911 ന് ശേഷമുള്ള ആദ്യത്തെ ഡബിൾ ബാഗലാണ് ഇന്നലെ പിറന്നത്. ഇഗയുടെ ആദ്യത്തെ വിംബിൾഡൺ കിരീടവും കരിയറിലെ ആറാമത്തെ ഗ്രാൻഡ്സ്ലാമുമായിരുന്നു പിറന്നത്.


Read Previous

“കുര്യൻ പിടിച്ച പുലിവാല്!” കുളിരിൽ ഉല്ലസിച്ചപ്പോള്‍ നാടിന് വേണ്ടി എന്ത് ചെയ്‌തു? വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

Read Next

ഒ.ഐ.സി.സി രുചിമേള 2025 വിളംബരം; ലോഗോ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »