യവനിക കലാസാംസ്കാരിക വേദി അത്താഴ സംഗമം നടത്തി.



മുന്‍കാലങ്ങളിലെന്ന പോലെ ഈ റമദാൻ മാസത്തിലും യവനിക കലാസാംസ്കാരിക വേദി റമദാന്‍ അത്താഴ സംഗമം സംഘടിപ്പിച്ചു റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ വിരുന്നിൽ റിയാദിലെ ഒട്ടനവധി കുടുംബങ്ങളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഡോക്ടർ ജയചന്ദ്രൻ സംഗമം ഉത്ഘാടനം ചെയ്തു യവനിക ചെയർമാൻ ഷാജി മഠത്തിൽ ആമുഖ പ്രസംഗം നടത്തി, പ്രസിഡന്റ് .വിജയൻ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി നാസർ ലെയ്സ് സ്വാഗതം പറഞ്ഞു. ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി.

സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലുര്‍, പുഷ്പരാജ് എംബസി, അബ്ദുല്ല വല്ലാഞ്ചിറ, മൈമൂന ടീച്ചർ, ഷാനവാസ് മുനമ്പത്ത്, ഗഫൂർ കൊയി ലാണ്ടി , ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, സനൂപ് പയ്യന്നൂർ , റാഫി പാങ്ങോട് , റഹ്മാൻ മുനമ്പത്ത്, സത്താർ കായംകുളം, നഹാസ്, ഷിബു ഉസ്മാൻ എന്നിവർ ആശം സകൾ നേര്‍ന്ന് സംസാരിച്ചു. സൈഫ് കായംകുളം നന്ദി പറഞ്ഞു.

ഷാജഹാൻ, നാസർ കല്ലറ, സലിം ആർത്തിയിൽ, വല്ലി ജോസ്, അഷ്‌റഫ്‌ ഓച്ചിറ, ജോസ് ആന്റണി , അബ്ദുസലാം ഇടുക്കി, ജലീൽ കൊച്ചിൻ, ഷാജഹാൻ പാണ്ട , ഷാനവാസ് , നിഷാദ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Read Previous

ജിമ്മി പോള്‍സണും കുടുംബത്തിനും യാത്രയയപ്പ് നൽകി

Read Next

ഇന്നസെന്റ് ഇനി ദീപ്തമായ ഓര്‍മ്മ; വിട ചൊല്ലി ജന്മനാട്; അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »