ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: ഒത്തുചേരലിന്‍റെ വേദി കൂടിയാണ് ഓരോ കലോത്സവവും. ഇക്കുറിയും അതിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. അനന്തപുരിയില്‍ കലാമാമങ്കത്തിന് കൊടിയേറിയ ദിവസം തന്നെ കലാകാരി കളായ പഴയ സഹപാഠികള്‍ക്കൊപ്പം ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഒത്തുകൂടി.
സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമൻസ് കോളജിലെ പെരിയാറിലായിരുന്നു മന്ത്രിയു ടെയും കൂട്ടരുടെയും സ്നേഹ സംഗമം. പ്രശസ്‌ത സിനിമ-സീരിയല്‍ താരവും ഇപ്പോള്‍ മെഡിക്കല്‍ കോളജ് ഒഫ്ത്താല്‍മോളജി ഡോക്‌ടറുമായ ആര്യ, സിനിമാ-സീരിയല്‍ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി രുന്നു.
വിമൻസ് കോളജില്‍ വീണ ജോര്‍ജ് പിജിയ്‌ക്കും ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്ക്കുമായിരുന്നു അക്കാലത്ത് പഠിച്ചിരുന്നത്. വിവിധ ക്ലാസുകളിലായരുന്നെങ്കിലും കലയാണ് ഇവരെ കൂടുതല്‍ അടുപ്പിച്ചത്. വിമൻസ് കോളജിലെ പഠനം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളതായിരുന്നു ഇവരുടെ ഒത്തുചേരല്‍.
കലോത്സവങ്ങളെ കുറിച്ചും കാലലയത്തെ കുറിച്ചും മനോഹരമായ ഓര്‍മ്മകളാണ് ഉള്ളതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ സ്‌കിറ്റ്, ഡാന്‍സ്, മൈം തുടങ്ങിയവയില്‍ പങ്കെടുത്തിരുന്നു. അന്നത്തെ വലിയ ഓര്‍മ്മകള്‍ പുതുക്കല്‍ കൂടിയാണ് ഈ കലോത്സവ വേദി.
കോളജിലെ ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്‌തപ്പോള്‍ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തം ഇപ്പോഴും ഓര്‍ക്കാറുണ്ട്. ചിലങ്കയുടെ ശബ്‌ദം കേള്‍ക്കുമ്പോഴും കര്‍ട്ടന്‍ ഉയരുമ്പോഴും ചെസ്റ്റ് നമ്പര്‍ വിളിക്കുമ്പോഴും പഴയകാലം ഓര്‍ത്തുപോകുന്നുവെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് ലഭിക്കുന്ന ഇതുപോലുള്ള വലിയ അവസരങ്ങള്‍ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ അവര്‍ ആഘോഷിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.