യോഗ അറിയേണ്ടതെല്ലാം എന്താണ് യോഗ?


യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത്‌ ചില ‘പോസു’ക ളാണ്‌! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കികാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം…. അങ്ങനെയങ്ങനെ.

ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക്‌ അത്‌ ശ്വാസ നിയന്ത്രണമാണ്‌ എന്നും ധാരണയുണ്ട്‌. ഈ പറഞ്ഞവയില്‍ ആദ്യത്തെതിനെ ആസനം എന്നും രണ്ടാമത്തേതിനെ പ്രാണായാമം എന്നും പറയും ഇവ രണ്ടും ‘യോഗ’യുടെ രണ്ടു ഘടകങ്ങള്‍ മാത്രമാണ്‌. എട്ട്‌ ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ്‌ ‘യോഗ’ യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു.

യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം,സമാധി ഇവയാണ്‌ അഷ്ടാംഗ ങ്ങള്‍. ഇവയ്ക്കോരോന്നിനും ‘യോഗ’ യില്‍ പ്രാധാന്യമുണ്ട്‌. അപ്പോള്‍ എന്താണ്‌ ‘യോഗ’ ? ‘യോഗ’ ഒരു ദര്‍ശന (philosophy) മാണ്‌. (ആറു ദര്‍ശനങ്ങളാണ്‌ ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്‌. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂര്‍ വ മീമാംസ, ഉത്തര മീമാംസ എന്നിവയാണ്‌ അവ.)

പഞജലി മഹര്‍ഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യന്‍. മോക്ഷപ്രാപ്തിയാണ്‌ ‘യോഗയുടെ ലക്ഷ്യം. പിന്നീടു വന്ന ആചാര്യന്‍ മാര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യപരമായ benefits മനസ്സിലാക്കു കയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു എന്നു മാത്രം. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല ‘യോഗ’. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി ‘യോഗ’ പ്രയോജനപ്പെടുത്താം.

യോഗ ഏതു മതത്തില്‍ പെട്ടവര്‍ക്കും ചെയ്യാം! It is a secular science.അപ്പോള്‍ നിരീശ്വര വാദികള്‍ക്കോ? അവര്‍ക്കും ചെയ്യാം! ബുദ്ധന്‍ നിരീശ്വരവാദിയായിരുന്നല്ലൊ. പക്ഷെ എറ്റവും ശ്രേഷ്ഠനായ യോഗിയു മായിരുന്നു. യോഗയിലൂടെയാണ്‌ അദ്ദേഹത്തിന് ബോധോദയം ഉണ്ടായതും.

‘യോഗ’ എന്ന വാക്കിന്‌ ‘സംയോജിപ്പിക്കുന്നത്‌’ എന്നണര്‍ത്ഥം. ജീവാത്മാവിനേയും (നമ്മുടെindividual soul ) പരമാത്മാവിനേയും (cosmic soul) സംയോജിപ്പിക്കുന്നതാണ് ‘യോഗ’ .‘വഴി’ ‘രീതി’ എന്നിങ്ങനേയും ‘യോഗ’ യ്ക്ക്‌ അര്‍ത്ഥമുണ്ട്‌. മോക്ഷത്തിലേക്കുള്ള വഴി, മോക്ഷം കിട്ടാന്‍ ചെയ്യേണ്ട രീതി,ഇതൊക്കെ യാണ്‌ ‘യോഗ’ .

എന്നാല്‍ നമുക്കറിയാം, ഇന്ന്‌ ആരോഗ്യ സം രക്ഷണത്തിനുള്ള ഒരു മാര്‍ഗമായാണ്‌ ‘യോഗ’ ആളുകള്‍ സ്വീകരിക്കുന്നത്‌. എന്നാല്‍ ‘യോഗ’യുടെ പൂര്‍ണമായ പ്രയോജനം കിട്ടണമെങ്കില്‍ അതിന്റെ ദര്‍ശനവും അല്പം അറിഞ്ഞിരിക്കണം. കാരണം ഇത്‌ വെറും ശരീരിക വ്യായാമം അല്ല.

നിര്‍വചനങ്ങൾ ‍ ”ചിത്തവൃത്തികളുടെ നിരോധമാണ്‌ യോഗ” എന്നണ്‌ പതഞജലി മഹര്‍ഷി ‘യോഗ’ യെ നിര്‍വചിച്ചിരിക്കുന്നത്‌. പ്രമാണം (true knowledge)വിപര്യയം (wrong knowledge)വികല്പം (verbal delusions)നിദ്ര (sleep)സ്മൃതി (memory)എന്നിവയാണ്‌ ചിത്ത വൃത്തികള്‍. ഇവയെ മുഴുവന്‍ നിരോധി ച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ പരമാത്മാവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ അതില്‍ ലയിച്ചു ചേരാന്‍ കഴിയൂ. ഇതിന്‌ നിരവധി ഘട്ടങ്ങലുണ്ട്. അവയുടെ പരമോന്നത ഘട്ടമാണ്‌ ‘സമാധി’.

യഥാര്‍ത്ഥ സമാധിയില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നെ പുനര്‍ ജന്മമില്ല. ജനിമൃതികളില്‍ നിന്ന്‌ ഒരാള്‍ മുക്തനാകുന്നു. ഇതാണ്‌ മോക്ഷം. ഈ നിര്‍വചനം സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യമായ ഒന്നായി തോന്നുന്നതിനു കാരണം പതഞ്ജലി രാജയോഗത്തിന്റെ ആചാര്യന്‍ ആണ്‌ എന്നുള്ളതാണ്‌.

‘യോഗ’ പ്രധാനമായും നാലു തരത്തിലാണ്‌പ്രയോഗത്തിലുള്ളത്‌. രാജയോഗം, ഹഠയോഗം, കര്‍മ യോഗം, ഭക്തിയോഗംഎന്നിവയാണവ. ഇവയില്‍ രാജയോഗമാണ്‌ ഏറ്റവും ശ്രേഷ്ഠം. അതുകൊണ്ടു തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ളതും. ആസനങ്ങള്‍ക്കും പ്രാണായാമത്തിനും പ്രാമുഖ്യം നല്‍കി ശരീരത്തെയും മനസ്സിനെയും കീഴടക്കുന്ന രീതിയാണ്‌ ഹഠയോഗത്തിലേത്‌.

പ്രതിഫലേച്ഛയില്ലാതെയുള്ള കര്‍മം ചെയ്ത്‌ മോക്ഷം പ്രാപിക്കുന്ന രീതിയാണ്‌ കര്‍മയോഗത്തിണ്ടേത്‌. ഭക്തി ഭാവത്തിന്റെ പരമ കാഷ്ഠയിലെത്തി മോക്ഷം നേടുന്ന രീതിയാണ്‌ ഭക്തിയോഗത്തിന്റേത്‌. മൂന്നു രീതികളുടെയും അന്തിമ ലക്ഷ്യം രാജയോഗത്തില്‍ എത്തിച്ചേരലാണ്‌. അഥവാ മറ്റു മൂന്നു രീതികളിലൂടെയും മുന്നേറി വരുന്നവര്‍ അവസാനം രാജയോഗിയുടെ മാനസിക-ആത്മീയ നിലവാരത്തില്‍ എത്തും.

ഹഠയോഗത്തെക്കുറിച്ചു പറയുന്നതു തന്നെ “രാജയോഗത്തിലേക്കുള്ള ഏണിപ്പടി” എന്നാണ് ഇനി ‘യോഗ’ യെക്കുറിച്ച്‌ ഗീതയില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍ വചനങ്ങള്‍ നോക്കാം. ഒരാളുടെ കര്‍മങ്ങളിലെ കാര്യക്ഷമതയാണ്‌ ‘യോഗം’ (യോഗ:കര്‍മസു കൗശലം) Yoga is efficiency at work. ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ്‌ ‘യോഗ’ .

ഫലം ഇച്ഛിച്ചു ചെയ്യുന്ന കര്‍മങ്ങള്‍ കര്‍മഫലം ഉണ്ടാക്കുന്നു. അത്‌ പുനര്‍ജന്മത്തിനു കാരണമാകുന്നു. (ഫലത്തില്‍ വിത്തുകള്‍ ഉണ്ട്‌. വിത്തുകള്‍ മുളയ്ക്കുക തന്നെ ചെയ്യും. ഓരോ വിത്തും ഓരോ ജന്മത്തിലേക്കുള്ള മുളപൊട്ടാന്‍ കാരണമാകുകയും ചെയ്യും) നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ്‌ ‘യോഗ’ .


Read Previous

കരിമ്പിന് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനാകും കരിമ്പിന്‍ ജ്യൂസിലുണ്ട് ദീര്‍ഘായുസ്സിന്റെ ഒറ്റമൂലി

Read Next

കവിത “അശ്രാന്തം” മഞ്ജുള ശിവദാസ്‌.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »