Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിങ്ങള്‍ സ്‌നേഹമുള്ള രക്ഷിതാക്കളാണ്’, ആലിന്റെ മാതാപിതാക്കള്‍ക്ക് അഭിവാദ്യങ്ങളുമായി കമല്‍ ഹാസന്‍


തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ രക്ഷിതാക്കളെ അഭിനന്ദിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ എംപി. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് കമലിന്റെ പ്രതികരണം.

ആലിന്‍ പത്തുമാസത്തോളം മാതാപിതാക്കളുടെ സ്‌നേഹത്തണലില്‍ ജീവിച്ചു. ഇപ്പോള്‍ അഞ്ചു കുരുന്നു ജീവനുകള്‍ക്ക് മികച്ച ജീവിതം സമ്മാനിച്ചാണ് അവള്‍ മടങ്ങുന്നത്. ‘മനസ്സുകൊണ്ടും ഹൃദയംകൊണ്ടും, നിങ്ങള്‍ സ്‌നേഹമുള്ള മാതാപിതാക്കളാണ്. എപ്പോഴും അങ്ങനെ തുടരും. ജീവിതത്തിലൂടെ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കുക. നിങ്ങള്‍ രണ്ടുപേരും അത് ശരിക്കും അര്‍ഹിക്കുന്നു’- കമല്‍ ഹാസന്‍ കുറിച്ചു.

കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആവിന്‍ ഷെറിന്‍ എബ്രഹാം. മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസക്കാരിയുടെ കരള്‍ സ്വീകരിച്ച ആറുമാസക്കാരി ധ്രിയ ഏറ്റവും പ്രായം കുറഞ്ഞ സ്വീകര്‍ത്താവായി മാറി. ഫെബ്രുവരി അഞ്ചിന് നടന്ന വാഹനാപകടത്തിലായിരുന്നു ആലിന് ഗുരുതരമായി പരിക്കേറ്റത്. എംസി റോഡില്‍ പള്ളം ബോര്‍മ കവല ജങ്ഷനുസമീപം എതിര്‍ദിശയില്‍നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ആലിന്റെ അമ്മ ഷെറിന്റെ മാതാപിതാക്കള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

You are loving parents’, Kamal Haasan congratulates Al’s parents


Read Previous

ജമാഅത്തെ ഇസ്ലാമിയെ തകര്‍ത്ത് ബിഎന്‍പിയുടെ ചരിത്രമുന്നേറ്റം; ‘ജൂലൈ ചാര്‍ട്ടര്‍’ ഹിതപരിശോധനയെ പിന്തുണച്ച് ജനങ്ങള്‍

Read Next

കേരളത്തിൽ നിയമലംഘനങ്ങളുടെ പെരുമഴ: പ്രതിദിനം 27,000 കേസുകൾ; രാജ്യത്ത് രണ്ടാം സ്ഥാനത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »