Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസികളുടെ മക്കൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് ഈ മാസം 27 വരെ അപേക്ഷിക്കാം; പ്രതിവർഷം 4000 ഡോളർ വരെ.


തിരുവനന്തപുരം: പ്രവാസികളുടെ മക്കൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഈ മാസം 27 വരെ അപേക്ഷിക്കാം. പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സ്കോളര്‍ഷിപ്പ്. നേരത്തെ നവംബര്‍ 30 വരെയായിരുന്നു അപേക്ഷ അയയ്ക്കാനുള്ള തീയതി. ഇതാണ് നീട്ടിയത്.

പ്രതിവർഷം 4000 ഡോളർ വരെ സ്‌കോളർഷിപ്പ് ലഭിക്കും. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വഴി അപേക്ഷിക്കാം. ഒന്നാംവർഷ ഡിഗ്രിപഠനത്തിന് പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സ്കോളർഷിപ്പ് പ്രോഗ്രാം ഫോർ ഡയസ്‌പോറ ചിൽഡ്രൻ എന്ന വിദ്യാഭ്യാസസഹായം കിട്ടുക.

വിദ്യാര്‍ത്ഥികള്‍ 17നും 21നും ഇടയില്‍ പ്രായമുള്ളവരാകണം. 150 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പിഐഒ കാർഡുള്ള ഇന്ത്യൻ വംശജർ, എൻആർഐ സ്റ്റാറ്റസുള്ള ഇന്ത്യൻ പൗരൻമാർ, ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിനാണ് സ്കോളർഷിപ്പ്. നാലായിരം യുഎസ് ഡോളർ ( 3,36,400 രൂപ) വരെ വിദ്യാർത്ഥികൾക്ക് ലഭിക്കും. ഈ വർഷം മുതൽ മെഡിക്കൽ പഠനത്തിനും സഹായം ലഭിക്കും. എംബിബിഎസ് രണ്ടാംവർഷംമുതൽ അഞ്ചാംവർഷം വരെയാകും സ്കോളർഷിപ്പ്.


Read Previous

മുങ്ങിയ മലയാളി ജീവനക്കാരന് വേണ്ടി ഒമാൻ പൗരൻ്റെ കാത്തിരിപ്പ് 15 വർഷം പിന്നിടുന്നു, നഷ്ടമായത് മൂന്നരക്കോടി.

Read Next

ഖത്തർ ദേശീയ ദിനം; ആഘോഷങ്ങൾക്ക് തുടക്കമായി, ഡി​സം​ബ​ർ 18 വ​രെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വെളിപ്പെടുത്തുന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും; വൈവിധ്യമാർന്ന പരിപാടികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »