
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ മണിക്കൂറുകള്‍ക്ക് മുന്നേ സ്ഥലത്തെത്തി വേദിയില്‍ ഇരിപ്പുറപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ പരിഹസിച്ച് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിടി ബല്‍റാം. രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ ഒറ്റയ്ക്കിരുന്നു മുദ്രാ വാക്യം വിളിക്കുന്നതിനെയും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
”എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം. എനിക്ക് മുതിര…മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകള്‍ പരയാനുമരിയാം.” വിടി ബല്‍റാം സമൂഹമാധ്യമത്തില്‍ കുറിച്ചു.
രാജീവ് ചന്ദ്രശേഖര്‍ നേരത്തെയെത്തി വേദിയില്‍ കയറി ഇരുന്നതിനെ മന്ത്രി പി എ മുഹമ്മദ് റിയാസും വിമര്‍ശിച്ചിരുന്നു. വേദിയില്‍ ഇരിക്കുന്നതിന് നിയന്ത്രണം ഉള്ളപ്പോഴാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വേദിയില്‍ കയറി ഇരിക്കുന്നത്. എന്നിട്ട് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്‍പ്പത്തരമാണ്. കേരള ജനത പൊറുക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടിരുന്നു.