ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ ഫിറ്റ് ചെയ്യാനാകില്ല’; കടകം പള്ളിക്ക് റിയാസിന്റെ മറുപടി


തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കരാരുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണ ങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. സ്മാര്‍ട്ട് റോഡ് വികസനത്തിന്റെ പേരില്‍ ജനങ്ങളെ തടങ്കലിലാക്കുന്നുവെന്ന് കടകം പള്ളി സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി റിയാസിന്റെ പ്രതികരണം.

ചില താത്പര്യമുള്ളവര്‍ക്കാണ് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെടാതിരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാര്‍ച്ച് 31 ഓടെ റോഡുകള്‍ പൂര്‍ത്തിയാകുമെന്നും കൂട്ടിച്ചേര്‍ത്തു. ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ട് വന്ന് ഫിറ്റ് ചെയ്യാനാകി ല്ലെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതു മരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്‌നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചകല്‍ ഉണ്ടായി. പലവട്ടം തിരുത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരന്‍ പ്രവര്‍ത്തിച്ചത്. കരാര്‍ വീതിച്ചു നല്‍കിയില്ലെങ്കില്‍ പണി പൂര്‍ത്തി യാകില്ലായിരുന്നു. എന്നാല്‍, കരാരുകാരനെ മാറ്റിയത് ചിലര്‍ക്ക് പൊള്ളി. പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


Read Previous

ചെവിയില്‍ തൊട്ടു, എ.ഐ. ക്യാമറയില്‍ പതിഞ്ഞു; യുവാവിനെതിരെ മൊബൈല്‍ ഉപയോഗത്തിന് ചുമത്തിയ പിഴ ഒഴിവാക്കി

Read Next

മൈക്രോഫിനാന്‍സ് തട്ടിപ്പുകേസ്: വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; വി എസിന് നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »