
ന്യൂഡല്‍ഹി: പാകിസ്ഥാനിലേയ്ക്ക് നാടുകടത്തല്‍ നേരിടുന്ന കുടുബത്തെ സംരക്ഷിക്കാനൊരുങ്ങി സുപ്രീംകോടതി. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിലെ ആറ് പേരെ പാകിസ്ഥാനിലേയ്ക്ക് നാടുകടത്തരുതെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഇവരുടെ പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വരന്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
അന്തിമ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാനിലേ യ്ക്ക് നാടുകടത്തല്‍ നേരിടുകയാണ് ഈ കശ്മീരില്‍ താമസിക്കുന്ന കുടുംബം. മാനുഷിക പരിഗണ നയുള്ള വിഷയമാണിതെന്നാണ് കോടതിയുടെ നിരീക്ഷണം. സാധുവായ പാസ്‌പോര്‍ട്ടുകളും ആധാര്‍ കാര്‍ഡുകളും കുടുംബത്തിനുണ്ടെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
എല്ലാ രേഖകളും പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്നും ബെഞ്ച് അധികാരികളോട് നിര്‍ദേശിച്ചു. 1987ലാണ് ഈ കുടുംബം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയത്. രേഖകളുടെ കാര്യ ത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ അവര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.സാധുവായ ഇന്ത്യന്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും തങ്ങളെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാ നിലേയ്ക്ക് നാടുകടത്താന്‍ വാഗാ അതിര്‍ത്തിയിലേയ്ക്ക് കൊണ്ടുപോയെന്നുമാരോപിച്ച് കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സാധുവായ ഇന്ത്യന്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും തങ്ങളെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാനിലേയ്ക്ക് നാടുകടത്താന്‍ വാഗാ അതിര്‍ത്തിയിലേയ്ക്ക് കൊണ്ടുപോയെന്നുമാരോപിച്ച് കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.