Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഠിക്കേണ്ട സമയത്ത് പഠിക്കണം, ചെറുപ്പക്കാരോടാണ് പറയാനുള്ളത്, ‘നടന്മാർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട യൗവ്വനം കളയരുത്’ ! ഫഹദിന്റെ വാക്കുകൾക്ക് കൈയ്യടി !


ഇന്ന് മലയാള സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളാണ് നടൻ ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന ഫഹദ് വേറിട്ട നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ഫഹദിന്റെ ആവേശം എന്ന സിനിമയുടെ ആവേശം ഇപ്പോഴും ആരാധകർക്കിടയിൽ കെട്ടടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ മികവുറ്റ കഥാപാത്രങ്ങൾ പോലെ തന്നെ പ്രശംസ അദ്ദേഹത്തിന്റെ ചില നിലപാടുകളും. കൈയ്യടി നേടുന്നവയാണ്. ഇന്ന് ഒരു സിനിമ വരെ അഭിനയിച്ച നടന്മാർക്ക് ഫാൻസ്‌ അസോസിഷൻ ഉള്ള കാലമാണ്, എന്നാൽ ഇന്നുവരെ അത്തരത്തിൽ തന്റെ പേരിൽ ഒരു ഫാൻസ്‌ ഗ്രൂപ്പിന് പ്രോത്സാഹനം കൊടുക്കാത്ത ആളാണ്.

അതിനു തനിക്ക് വ്യക്തമായ കാരണമുണ്ട് എന്ന് പറയുകയാണ് ഫഹദ്, അദ്ദേഹത്തി ന്റെ വാക്കുകൾ ഇങ്ങനെ, ജീവിതത്തില്‍ പലതും കണ്ടു, കേട്ടു, പഠിച്ചു. ഞാന്‍ അമേരി ക്കയില്‍ പോയി പഠിച്ചിട്ടും അവസാനത്തെ സെമസ്റ്റര്‍ എഴുതാതെയാണ് തിരിച്ചുവന്നത്. ഇപ്പോഴും എനിക്കൊരു ഡിഗ്രിയില്ല. സിനിമയില്ലെങ്കില്‍ എനിക്ക് മറ്റൊരു ജോലി അറിയില്ല. ആ അവസ്ഥ നന്നായി അറിയാം മറ്റൊരാള്‍ക്കും അതുണ്ടാകാന്‍ പാടില്ല. പഠിക്കേണ്ട സമയത്ത് പഠിക്കണം. നടന്‍മാര്‍ക്ക് വേണ്ടി യൗവ്വനം കളയരുത്. സിനിമ തിയേറ്ററില്‍ പോയി കണ്ടാല്‍ മതിയല്ലോ എന്നും ഫഹദ് പറയുന്നുണ്ട്.

മനുഷ്യർ ഓരോരുത്തരും എപ്പോഴും അവരവരുടെ ജീവിതത്തിനും ഭാവിക്കും വേണ്ടി യാകണം സമയം കണ്ടത്തേണ്ടത്, നായകന്മാരുടെ പുറകെ ഓടാനുള്ള ഒന്നല്ല ചെറുപ്പ ക്കാരുടെ ജീവിതം, സിനിമ ഒരു വലിയ ലോകമാണ്, അത് അതിന്റെതായ വഴിക്ക് പൊയ്ക്കൊള്ളും, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഫോക്കസ് ചെയ്യൂ എന്നുമാണ് ഫഹദ് പറയുന്നത്, ഈ ഒരു കാരണം കൊണ്ട് മാത്രമാണ് താൻ ഫാൻസ്‌ അസോസിയേഷനുകൾ പ്രോത്സാഹിപ്പിക്കാത്തത് എന്നും ഫഹദ് പറയുന്നു. ഫഹദിന്റെ ഏറ്റവും പുതിയ നിരവധി വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.


Read Previous

ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി, സീന്‍ മഹസര്‍ ഇല്ല; കുറ്റപത്രം മടക്കി കോടതി

Read Next

പുതിയ പ്രതീക്ഷകൾ പങ്ക് വെച്ച് പ്രവാസി സ്വാതന്ത്ര്യ ദിനാഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »