Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ചു തുടങ്ങണം, ഭണ്ഡാരത്തിൽ നിന്നു കിട്ടുന്നത് മിത്തുമണി’: പരിഹാസവുമായി സലിംകുമാർ


സ്പീക്കർ എഎൻ ഷംസീറിന്റെ ​ഗണപതിയെക്കുറിച്ചുള്ള പരാമർശം വലിയ വിവാദ മായിരുന്നു. ഇപ്പോൾ അതിൽ ഇടതുപക്ഷ നിലപാടിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സലിംകുമാർ. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം എന്നാണ് സലിംകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

‘മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.’- ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.

നിരവധി പേരാണ് സലിംകുമാറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവു കയാണ്. നിരവധി പേരാണ് താരത്തെ വിമർശിച്ചും പിന്തുണച്ചും രം​ഗത്തെത്തുന്നത്. മിത്തുകളെ ശാസ്ത്രമാക്കി വളച്ചൊടിക്കുന്നു എന്ന ഷംസീറിന്റെ പ്രസ്താവനയാണ് വിവാദമായത്. ​ഗണപതിയെ അപമാനിച്ചു എന്നു പറഞ്ഞുകൊണ്ട് എൻഎസ്എസ് രം​ഗത്തെത്തിയതോടെ ഷംസീറിന് പിന്തുണയുമായി സിപിഎം എത്തി.


Read Previous

ശാസ്ത്രം സത്യമാണ്; സയന്‍സിനെ പ്രമോട്ട് ചെയ്യുക എന്നതിനര്‍ഥം വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല; സ്പീക്കര്‍

Read Next

മോശം കാലാവസ്ഥ; ദോഹ-കോഴിക്കോട് വിമാനം വഴിതിരിച്ചുവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »