Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോഴിക്കോട് ലോഡ്ജില്‍ സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് ലോഡ്ജില്‍ വച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ കാവുന്തറ സ്വദേശി കളരിപറമ്പത്ത് ഷംസുദ്ദീനാണ് മരിച്ചത്. ഒക്ടോബര്‍ 31ന് പുലര്‍ച്ച മാവൂര്‍ ലോഡ്ജിലെ മുറിയില്‍ നിന്ന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡ് ഭാഗത്തുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ടൂറിസ്റ്റ് ഹോമിലുണ്ടെന്ന് വ്യക്തമായി.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജില്‍ എത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോള്‍ ഷംസുദ്ദീന്‍ പരിക്കേറ്റ് കട്ടി ലില്‍ കമഴ്ന്നുകിടക്കുന്നനിലയിലായിരുന്നു. നേരത്തെയും യുവാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.


Read Previous

കേരളവര്‍മ റീകൗണ്ടിങില്‍ അപാകത, അസാധു വോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നു ഹൈക്കോടതി

Read Next

യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമെന്ന് സുനിത വില്യംസ്; ബഹിരാകാശ വാസം ദുഷ്‌കരമെന്ന് ഹസ്സ അൽ മൻസൂരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »