Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇഷ്ടം ശൈലജ; സതീശനേക്കാള്‍ പ്രിയം തരൂരിനോട്


തിരുവനന്തപുരം: യുവാക്കള്‍ക്കും 50 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും ഇടയില്‍ ഏറെ പ്രിയങ്ക രര്‍ ശശി തരൂരും കെ കെ ശൈലജയും. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍, മുഖ്യമന്ത്രി സ്ഥാന ത്തേക്ക് യുഡിഎഫില്‍ ശശി തരൂരിനെ 20.3 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. തൊട്ടുപിന്നിലുള്ള വിഡി സതീശനെ 15.8 ശതമാനം പേരും അനുകൂലിക്കുന്നു. 32.1 ശതമാനം പേര്‍ ഒരു അഭിപ്രായവും രേഖപ്പെടുത്താത്തവരാണ്.

എല്‍ഡിഎഫില്‍ കെ കെ ശൈലജയ്ക്കാണ് യുവാക്കള്‍ക്കിടയില്‍ മുന്‍തൂക്കം. 18 നും 24 നും മധ്യേ പ്രായ മുള്ളവരില്‍, 24.6 ശതമാനമാണ് ശൈലജയെ പിന്തുണയ്ക്കുന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയ നെ 16. 3 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 24 ശതമാനവും ശൈലജയെയാണ് അനുകൂലിക്കുന്നത്. പുരുഷന്മാരില്‍ 25 ശതമാനവും ശൈലജയ്ക്ക് പിന്തുണ നല്‍കുന്നു.

55 വയസ്സിനു മേല്‍ പ്രായമുള്ളവരില്‍ 34.2 ശതമാനം പേര്‍ യുഡിഎഫില്‍ നിന്നും ശശി തരൂരിനെ അനുകൂലിക്കുന്നവരാണ്. വിഡി സതീശനെ 14.6 ശതമാനവും പിന്തുണയ്ക്കുന്നു. അഭിപ്രായം പറയാതെ 22.8 ശതമാനവുമുണ്ട്. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 27 ശതമാനവും പുരുഷന്മാരില്‍ 30 ശതമാനവും തരൂരിനെ അനുകൂലിക്കുന്നുണ്ട്.

അതേസമയം എല്‍ഡിഎഫില്‍, 55 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനേക്കാള്‍ നേരിയ മുന്‍തൂക്കമാണ് കെ കെ ശൈലജയ്ക്കുള്ളത്. ശൈലജയെ 25.3 ശത മാനം പേരാണ് പിന്തുണയ്ക്കുന്നത്. അതേസമയം പിണറായി വിജയനെ 22.1 ശതമാനവും പിന്തുണ യ്ക്കുന്നു. അഭിപ്രായം രേഖപ്പെടുത്താതെ 37.4 ശതമാനം പേരുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ( യുവാ ക്കള്‍ക്കും 55 വയസ്സിനു മുകളിലും ) നിലവിലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിന്തുണയ്ക്കു ന്നവര്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്.


Read Previous

ഇടതുസര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമെന്ന് അഭിപ്രായ സര്‍വെ, സിറ്റിങ് എംഎല്‍എമാരെ തള്ളി 62% പേര്‍

Read Next

ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കും; മീഡിയ പ്‌ളസും ഗ്രീന്‍ ജോബ്‌സും കൈകോര്‍ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »