Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജോലിക്ക് വേണ്ടി റോഡിൽ കിടന്ന് യാചിച്ച് യുവതികൾ; വീഡിയോ പങ്കുവച്ച് വിമർശിച്ച് പ്രിയങ്കാ ഗാന്ധി


ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാകുന്നുവെന്നും, കാരണക്കാര്‍ ബിജെപി സര്‍ക്കാരാ ണെന്നുമുള്ള വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഛത്തീസ്‌ഗഢിൽ ജോലിക്കായി തെരുവില്‍ കിടന്ന് പ്രതിഷേധിക്കുന്ന അധ്യാപികമാരുടെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്കയുടെ വിമര്‍ശനം. രാജ്യത്തെ യുവതീ യുവാക്കളുടെ ദുരവസ്ഥയുടെ ഒരു ചെറിയ ഉദാഹരണമാണ് ഛത്തീസ്‌ഗഢിൽ നിന്നുള്ള ഈ വീഡിയോ എന്നും അവര്‍ കുറിച്ചു.

ജോലി നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകർ റോഡിൽ സാഷ്‌ടാംഗം പ്രണമിക്കുന്നതിന്‍റെ വീഡി യോയാണ് പ്രിയങ്ക പങ്കുവച്ചത്. ഭരണകക്ഷിയായ ബിജെപി രാജ്യത്തെ യുവാക്കളുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.

‘സംസ്ഥാനത്ത് (ഛത്തീസ്‌ഗഢ്‌) 33,000 അധ്യാപക തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു, ഒരു ലക്ഷം ജോലികൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത ബിജെപി സർക്കാർ 3,000 അധ്യാപകരെ ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നു. ഈ കൊടും തണുപ്പിലും ജോലിക്കായി യാചിച്ച് യുവതികള്‍ റോഡിൽ സാഷ്‌ടാംഗം ചെയ്‌ത് പ്രതിഷേധിക്കുകയാണ്,’ എന്ന് എക്‌സ് പോസ്‌റ്റില്‍ പ്രിയങ്കാ ഗാന്ധി കുറിച്ചു.

ഇന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, ഛത്തീസ്‌ഗഢ് എന്നിവയുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവാക്കൾ ബിജെപിയുടെ അഴിമതിക്കും തൊഴിലില്ലായ്‌മയ്ക്കുമെതിരെ പ്രതിഷേധിക്കു കയാണ്. രാജ്യത്തെ മുഴുവൻ യുവാക്കളുടെയും ഭാവി ബിജെപി ഇരുട്ടിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും പ്രിയങ്ക വിമര്‍ശിച്ചു. ഛത്തീസ്‌ഗഢില്‍ നിരവധി അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ സർക്കാരിൽ നിന്ന് നീതി ആവശ്യപ്പെട്ട് അധ്യാപകർ ‘ദണ്ഡവത് യാത്ര’ നടത്തിയിരുന്നു.


Read Previous

രാഹുലിന്‍റെ റാലി: കുടിവെള്ളം, പരാജയപ്പെട്ട വാഗ്‌ദാനങ്ങള്‍- വടക്ക് കിഴക്കന്‍ ഡല്‍ഹി നിവാസികളുടെ മനസിലെന്ത്? നരേന്ദ്ര മോദിക്കും കെജ്‌രിവാളിനെതിരെയും ആഞ്ഞടിച്ച് രാഹുല്‍

Read Next

റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »