യുവഡോക്ടറുടെ കൊലപാതകം: ജന്തര്‍മന്തറില്‍ പ്രതിഷേധം, പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ


ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ മെഡിക്കല്‍ അസോ സിയേഷന്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം. സമരം പാടില്ലെന്ന പൊലീ സിന്റെ വിലക്ക് ലംഘിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജന്തര്‍മന്തറിലേക്ക് പ്രതിഷേ ധത്തിനെത്തിയത്.

സമൂഹമാധ്യമമായ എക്‌സില്‍ ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാത്രി 10 മുതല്‍ പത്തര വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.

അതേസമയം വിഷയത്തില്‍ കേസില്‍ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ മെഡി ക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തിയച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര നിയമം കൊണ്ടുവരാന്‍ ഐഎംഎ കത്തില്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളജുകളിലെ സുരക്ഷ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. രാജ്യത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ഡോക്ടര്‍മാര്‍ സമരവുമായി രംഗത്തിറങ്ങിയതോടെ യാണ് പുതിയ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. സുരക്ഷ പരിശോധിക്കാ നുള്ള സമിതിയിലേക്ക് ഐഎംഎയ്ക്കും റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന യ്ക്കും നിര്‍ദേശം സമര്‍പ്പിക്കാം.


Read Previous

നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ.അമാനുല്ല വടക്കാങ്ങര

Read Next

കൊച്ചിയിലെ ഹോട്ടലുകളില്‍ റെയ്ഡ്; കാറില്‍ നിന്ന് തോക്കും പെപ്പര്‍ സ്‌പ്രേയും കത്തിയും കണ്ടെത്തി, ആറ് പേര്‍ കസ്റ്റഡിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »