Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സക്കറിയ വാടാനപ്പള്ളി” ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച നേതാവ്: റിയാദ് കെ.എം.സി.സി


റിയാദ്: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തേയും ആശയത്തെയും ക്രിയാത്മകമായി തൻ്റെ ജീവിതത്തിലുടനീളം ചേർത്ത് പിടിച്ച നേതാവായിരുന്നു സക്കറിയ സാഹിബ് വാടാനപ്പിള്ളിയെന്ന് സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം വിടപറഞ്ഞ സക്കറിയ സാഹിബിൻ്റെ വിയോഗത്തിൽ കെ.എം. സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ജില്ലാ ചെയർമാൻ അബ്ദുൽ കാദർ വേന്മേനാട് അധ്യക്ഷനായി. ജില്ലാ ട്രഷറർ ഉമർ ഫാറൂഖ് മുള്ളൂർക്കര ഉദ്ഘാടനം ചെയ്തു.

യു.എ.ഇ പ്രവാസത്തിന് ശേഷം സൗദിയിലെത്തി രണ്ട് പതിറ്റാണ്ടിലേറെ റിയാദി ലുണ്ടായ അദ്ദേഹം ജില്ല കമ്മറ്റിയുടെ സീനിയർ വൈസ് പ്രസിഡൻ്റായി കെ.എം.സി .സിയേ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും, കാർക്കശ്യമായ നിലപാടുകളിലൂടെ തൻ്റെ ആശയത്തെ മുന്നോട്ട് നയിക്കുകയും പ്രസിന്ധികളെ തരണം ചെയ്തും പാവങ്ങളെ ചേർത്ത് പിടിക്കുകയും ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രിയപ്പെട്ട നേതാവായിരുന്നു സക്കറിയ സാഹിബെന്ന് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് കബീർ വൈലത്തൂർ മുഖ്യ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

യോഗത്തിൽ മുഹമ്മദ് ഷാഫി വടക്കേക്കാട്, മുഹമ്മദ് കുട്ടി ചേലക്കര, ഹിജാസ് തിരുനല്ലൂർ, ഉമർ ചളിങ്ങാട്, സ്വാലിഹ് അന്തിക്കാട്, നിസാർ മരതയൂർ, ഉസ്മാൻ തളി, സുബൈർ ഒരുമനയൂർ തുടങ്ങിയവർ സംസാരിച്ചു. അൻഷാദ് കയ്പമംഗലം സ്വാഗതവും സലീം പാവറട്ടി നന്ദിയും പറഞ്ഞു. ശിഫ്നാസ് ശാന്തിപുരം ഖിറാഅത്ത് നടത്തി.


Read Previous

ഹൃദയാഘാതം: തൃശൂര്‍ വാടനാപ്പള്ളി സ്വദേശി സൗദി അറേബ്യയിലെ അസീറില്‍ നിര്യാതനായി

Read Next

എം എഫ് സി-റിയാദ് ടാക്കീസ് രാജ്യാന്തര ബ്രോസ്റ്റഡ് തീറ്റ മത്സരം മുഹമ്മദ് റാഫി ജേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »