
കീവ് : യുദ്ധം അവസാനിപ്പിക്കാനായി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളൊ ഡിമിർ സെലെൻസ്കി. ഉക്രെയ്ന്‍ – യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും അതിനായി നടപടികള്‍ ഉടന്‍ തന്നെ ഒരുമിച്ച് കൈക്കൊള്ളണ മെന്നും തീരുമാനിച്ചത്.
”കീവില്‍ വച്ച് ഉക്രെയ്‌നിലെയും യുകെയിലും നയതന്ത്ര ഉദ്യേഗസ്ഥര്‍ തമ്മില്‍ വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാ ക്കാനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്. സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ ഉക്രെയ്ന്‍ നിശ്ചയദാര്‍ഢ്യം ചെയ്തിരിക്കുന്നു”- സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി യുക്രെയ്ന്‍ പ്രതിനിധികള്‍ അടുത്ത ആഴ്ച ചര്‍ച്ച നടത്തും. ഇക്കാര്യവും സെലന്‍സ്‌കി എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.