കേരളത്തിൽ എംപോക്‌സ് ക്ലേഡ് വണ്‍ ബി; അതിവേഗ വ്യാപന സാധ്യത, ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിക്കുന്നത് മലപ്പുറത്ത്


മലപ്പുറം: എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗം ഇന്ത്യയിൽ സ്ഥിരീകരിച്ചു. ആദ്യമായി ഇന്ത്യയിൽ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്കാണ് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണിതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

ദുബായില്‍ നിന്ന് സെപ്റ്റംബര്‍ 13ന് കോഴിക്കോട് വന്നിറങ്ങിയ ചാത്തല്ലൂര്‍ സ്വദേശിക്കാണ് എംപോക്‌സ് വണ്‍ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.


Read Previous

ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍, മൃതദേഹം കൈമാറുന്നതു തടഞ്ഞ് മകള്‍; ബലപ്രയോഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »