വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു. ട്രംപ് ജനുവരി 20 ന് അധികാരം ഏറ്റെടുത്ത ശേഷം വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാവാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
യുഎസ് സന്ദർശനത്തിൽ ഹമാസിനെതിരായ വിജയത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിൻ്റെ അടുത്ത ഘട്ട ചർച്ചകൾ യുഎസും അറബ് മധ്യസ്ഥരും ആരംഭിക്കാനിരിക്കെയാണ് ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച.
15 മാസത്തിലേറെയായി തടവിലാക്കിയ 18 ബന്ദികളെ ആണ് ഹമാസ് ഇതുവരെയായി മോചിപ്പിച്ചിട്ടു ള്ളത്. വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.