ലെബനന് സമീപം നൂറുകണക്കിന് ടാങ്കുകള്‍; കര ആക്രമണത്തിന് ഇസ്രയേല്‍, ചിത്രങ്ങൾ പുറത്ത്


ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ അധിക ടാങ്കുകളും കവചിത വാഹന ങ്ങളും വിന്യസിച്ച് ഇസ്രയേല്‍. കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗ മായാണ് ഈ നീക്കം. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്ത മാക്കുന്നതിനാല്‍ ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തയാറാവാന്‍ സൈന്യ ത്തിന് ഇസ്രയേല്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

ഇസ്രയേലി സൈനിക വാഹനങ്ങള്‍ ലെബനന്‌റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് ടാങ്കുകളും കവചിത വാഹനങ്ങളും കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായി വാര്‍ത്താഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്ള വെടിമരുന്ന് സംഭരണ സൈറ്റുകള്‍ എന്ന് അവകാശപ്പെടുന്ന സ്ഥലത്തിന് സമീപമുള്ള വീടുകളിൽനിന്ന് ഒഴിയാന്‍ സൈന്യം താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും തങ്ങളുടെ രാജ്യം സാധ്യമായ കര ആക്രമണത്തിന് തയ്യാറാണെന്ന് വെളിപ്പെടുത്തി. ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ഗാസയുടെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ‘ഞങ്ങള്‍ കടലില്‍നിന്നും ആകാശത്ത്‌നിന്നും ഹിസ്ബുള്ളയെ ആക്രമിക്കുകയാണ്. നിങ്ങള്‍ ഒരു കര ആക്രമണത്തിന് തയാറാകണം’ യോവ് ഗാലന്‌റ് സൈനികരോട് പറഞ്ഞു.

പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതിനുശേഷം ഇസ്രയേലും ഹിസ്ബു ള്ളയും പരസ്യമായ ഏറ്റുമുട്ടലിലായിരുന്നു. അതിനുശേഷം ഒരാഴ്ചയ്ക്കിടെ ലെബനനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച ലൈബനനില്‍ കനത്ത വ്യോമാക്രമണമാണ് നടത്തി യത്. ഇത് ഗാസയ്ക്ക് സമാനമായ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്രമണത്തില്‍ കുറഞ്ഞത് 25 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎൻ ഏജൻസിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 30,000-ത്തിലധികം ആളുകൾ ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തിട്ടുണ്ട്.


Read Previous

ഇത് വെറും രാഷ്ട്രീയക്കേസ്’; ഇ. പി വധശ്രമക്കേസിൽ കെ. സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »