ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്ര നട 10ന് വൈകുന്നേരം 5ന് തുറക്കും. 11 മുതല്‍ 18 വരെ ആണ് ഭക്‌തര്‍ക്ക് പ്രവേശനം ഉണ്ടാവുക.
48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് – 19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും ശബരിമല ദര്‍ശനത്തിന് അനുമതി ഉണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു.
14 ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. ഉദയാസ്‌തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകും.18 ന് രാത്രി ഹരിവരാസനം പാടി നട അടയ്‌ക്കും.