2021 സംഖ്യാ ജ്യോതിഷ പ്രവചനം


ലോകത്തിന് മുഴുവനും സമാധാനവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകേണ്ട വര്‍ഷമാണ്. 2021 എങ്കിലും സാമ്പത്തിക മേഖല ചോദ്യം ചെയ്യപ്പെടുകയും വിമര്‍ശന വിധേയമായി ചര്‍ച്ച ചെയ്യപ്പെടു കയും ചെയ്യുന്ന വര്‍ഷം കൂടിയാണ്.

സാമ്പത്തികരംഗം ഗുണകരമാണെന്ന രീതിയിലാണെന്ന് വിചാരിക്കുമ്പോഴായിരിക്കും അപകട സൂചന നല്‍കുന്ന വാര്‍ത്തകള്‍ വരുക. ആകാശ ദുരന്തങ്ങള്‍, പ്രളയം മൂലം നാശവും, കൊടുങ്കാറ്റ് ഉണ്ടാകാനും അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. ലോകത്താകമാനം കൊടിയ ശുദ്ധജല ക്ഷാമം നേരിടും. ചൂട് കൂടുതലായിരിക്കും.

ചൂടിന്റെ കാഠിന്യം വര്‍ധിക്കുന്നത് കാരണം സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരും, മിലിട്ടറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും കരുതിയിരിക്കുക. വനപ്രദേശങ്ങള്‍ കത്തിനശിക്കും. ഈ മേഖലകളിലൊക്കെ പ്രതിസന്ധികള്‍ ഉണ്ടാകും. കേരളവും, ഇന്ത്യയും ലോകത്താകമാനവും ഇത്തരം ചില പ്രതിസന്ധികളിലൂടെ കടന്നുപോകും.

സാറ്റലൈറ്റ് സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ മേഖലയിലും ദൃശ്യമാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ കരുതിയിരിക്കുക. ദുരിതം പ്രദാനം ചെയ്യുന്ന തൊഴില്‍ മേഖലയാണ് ഈ വര്‍ഷം. ട്രെയിന്‍ ദുരന്തങ്ങള്‍, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീ പടരുക, അഗ്നിക്കി രയാവുക എന്നീ ദുരന്തങ്ങള്‍ക്ക് കൂടി സാധ്യത. മഹാമാരി 2022 ഓടുകൂടി മാത്രം സമാധാനപരമായ അന്തരീക്ഷത്തിലേക്ക് നീങ്ങും.

ഭരണരംഗത്ത് രാജാവ് (പ്രധാനമന്ത്രി), മന്ത്രിമാര്‍ എന്നിവര്‍ക്ക് ഗുരുതരമായ അസുഖങ്ങള്‍ പിടി പെടുക തുടങ്ങി ദുരിതങ്ങള്‍ പ്രദാനം ചെയ്യുന്ന വര്‍ഷമായിരിക്കും. രാജ്യതാല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥകള്‍ ഉണ്ടാവും. പ്രശ്‌നങ്ങളുടെ നടുവിലാണെങ്കിലും ഇന്ത്യയുടെയും വിശിഷ്യ ലോകത്തിന്റെയും സാമ്പത്തികരംഗം മുന്നോട്ടു പോകുന്ന കാഴ്ച കാണാന്‍ സാധിക്കും.

വിദ്യ, കാര്യനിര്‍വ്വഹണം, ശക്തി ബുദ്ധിവികാസം, മന്ത്രതന്ത്രം, കമ്പ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍, കണക്കെഴുത്ത്, കമ്മീഷന്‍ ഏജന്റ്, യാത്ര ചെയ്യുവാനുള്ള യോഗം, വാചാലമായ സംസാരരീതി എഗ്രിമെന്റ്, വൈദ്യം ഇതെല്ലാം ബുധനെക്കൊണ്ട് ചിന്തിക്കാം. ബുധന്‍ തനിച്ചൊരു രാശിയില്‍ നിന്നാല്‍ നല്ല ബലവും, പാപഗ്രഹങ്ങളുടെ ഒപ്പം നിന്നാല്‍ പാപിയും ആകുന്നു. ശുഭഗ്രഹങ്ങളുടെ ഒപ്പം നിന്നാല്‍ ശുഭബലവും ചിന്തിക്കണം. ബുധന്റെ രാശികള്‍ മിഥുനവും, കന്നിയും ആകുന്നു.

ബുധന്‍ പച്ച നിറത്തിനെയും പച്ച രശ്മിയെയും സൂചിപ്പിക്കുന്നു. എല്ലാ ഇളം നിറങ്ങളും ബുധന് അനുകൂലമാണ്. ശരീരഭാഗങ്ങളിലെ നാഡി, ഞരമ്പ്, ചെവി, ചര്‍മ്മം, സൗന്ദര്യം എന്നിവയെ സൂചിപ്പിക്കുന്നു. ബുധന്‍ രാഹുവിനോടൊപ്പം യോഗം ചെയ്യുകയാണെങ്കില്‍ സിനിമ, കവിത, ആശയ വിനിമയം, വ്യോമയാത്ര സംബന്ധമായ ജോലികള്‍, മാര്‍ക്കറ്റിംഗ് മന്ത്രതന്ത്ര വിദ്യകളില്‍ പ്രാവിണ്യം ഉണ്ടാകും. സംഖ്യാജ്യോതിഷ സംബന്ധമായി ബുധന്‍ 5 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു. 5, 14, 23 എന്നീ തീയതികളും ബുധനെ സൂചിപ്പിക്കുന്നു. കൂട്ടുമ്പോള്‍ 5 ലഭിക്കുന്ന എല്ലാ സംഖ്യകളും ബുധനെയാണ് സൂചിപ്പിക്കുന്നത്. അക്ഷരങ്ങള്‍

കൂട്ടുമ്പോള്‍ 5 ലഭിക്കുന്ന എല്ലാ സംഖ്യകളും ബുധനെയാണ് സൂചിപ്പിക്കുന്നത്. അക്ഷരങ്ങള്‍ E, N, H, X എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ബുധനെ പ്രതിനിധാനം ചെയ്യുന്നു. ബുധന്‍ ജന്മസംഖ്യയായി വരുന്നവര്‍ക്ക് ഈ അക്ഷരങ്ങള്‍ പേരിന്റെ ആദ്യാക്ഷരമാവുകയോ, പേരിലുണ്ടാവുകയോ ചെയ്യുന്നത് നല്ലതാണ്. N എന്ന അക്ഷരം വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയും വേണം.

ഗണപതി ഹോമവും, ഭഗവതിസേവയും നടത്തുകയും, ശിവക്ഷേത്രത്തില്‍ മൃത്യുജ്ജയം കഴിക്കുകയും വിഷ്ണു ക്ഷേത്രത്തിലും അവതാര ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥനകളും, വഴിപാടുകളും രാഹു പ്രീതിയും നടത്തി (മാല, തിരുമുടി മാല, നെയ്യ് വിളക്ക്, പാല്‍പായസം) ഈശ്വരാധീനം ഉറപ്പുവരുത്തേണ്ടതാണ്.


Read Previous

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല, ജീവിച്ചിരിക്കുമ്പോള്‍ നാം ഉപയോഗപെടുത്താത്ത കഴിവ് തുരുമ്പെടുത്ത് പോകുന്നതാണ്.

Read Next

ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ഏപ്രില്‍ പത്തിന് തുറക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular