Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിദേശത്ത് പഠിക്കുന്നത് 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത് കാനഡയില്‍, സംസ്ഥാനം തിരിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രാലയം.


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശരാജ്യത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്. 2024ല്‍ 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നതായും മന്ത്രി രാജ്യസഭയില്‍ കണക്കുകള്‍ നിരത്തി പറഞ്ഞു.

വിദേശത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം എത്രയെന്ന ചോദ്യത്തിനായിരുന്നു മന്ത്രി കണക്കുകള്‍ രാജ്യസഭയില്‍ സമര്‍പ്പിച്ചത്. 2023ല്‍ 13,18,955 ആണ് വിദേശത്ത് പഠിച്ചിരുന്നതെന്നും 2022ല്‍ ഇത് 9,07,404 വിദ്യാര്‍ഥികളായിരുന്നു വെന്നും കണക്കുകള്‍ പറയുന്നു. 2024ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത് കാനഡയിലാണ്. 4,27,000 വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ അമേരി ക്കയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 3,37,630 വിദ്യാര്‍ഥികളാണ് അമേരിക്ക യിലുള്ളത്. 8580 പേര്‍ ചൈനയിലും 900 പേര്‍ ഇസ്രയേലിലും എട്ടുപേര്‍ ഗ്രീസിലും 14 പേര്‍ പാകിസ്താനിലും 2510 പേര്‍ യുക്രൈനിലും പഠനം നടത്തുന്നതായും കേന്ദ്രത്തിന്റെ കണക്കുകളില്‍ പറയുന്നു.

എന്നിരുന്നാലും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പഠനത്തിനായി വിദേശത്തേക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.


Read Previous

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ സുതാര്യത വേണം, പ്രളയ ഫണ്ട് മറ്റ് പല കാര്യങ്ങൾക്കും ഉപയോ​ഗിച്ചു’വ്യക്തത വേണമെന്ന് വിഡി സതീശൻ

Read Next

മാധ്യമ പ്രവർത്തകനും, കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »