Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

200 യൂണിറ്റ് വൈദ്യുതി സൗജന്യം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; കാര്‍ഷിക വായ്പ എഴുതിത്തള്ളും; വന്‍ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക


രാജ്‌നന്ദ്ഗാവോണ്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും. നെല്ല് ക്വിന്റലിന് കര്‍ഷകരില്‍ നിന്ന് വാങ്ങുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 20 വന്‍ വാഗ്ദാനങ്ങളാണ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നത്. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ ലഭ്യമാക്കും. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.

പട്ടികജാതി, പട്ടിക വര്‍ഗം, പിന്നാക്ക വിഭാഗം, മത ന്യൂനപക്ഷങ്ങള്‍ ഇവയ്ക്കിടയില്‍ സെന്‍സസ് നടത്തി, ഇവരെ സാമ്പത്തികമായും സാമൂഹികമായും സഹായിക്കുന്നതി നായി പ്രത്യേക നയം രൂപീകരിക്കും. സി എം ആവാസ് യോജന പദ്ധതിയില്‍ 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടു നിര്‍മ്മിച്ചു നല്‍കും.

കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ സൗജന്യ വിദ്യാഭ്യാസം, 10 ലക്ഷം രൂപ വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവ പ്രകടന പത്രികയിലെ വാഗ്ദാനങ്ങ ളില്‍ ഉള്‍പ്പെടുന്നു. ഛത്തീസ് ഗഢില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പ് ഈ മാസം ഏഴിന് നടക്കും. 17 നാണ് രണ്ടാംഘട്ടം. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.


Read Previous

കേരളോത്സവം 2023′ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ സ്ഥാപകദിനവും, കേരളപിറവിദിനാഘോഷവും ശ്രദ്ധേയമായി.

Read Next

സംസ്ഥാനത്ത് ധൂര്‍ത്ത്; പെന്‍ഷന്‍ നല്‍കാന്‍ കാശില്ലാത്തപ്പോഴും സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »