Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താമസ നിയമലംഘനം”ഒരാഴ്ചക്കുള്ളിൽ സൗദിയില്‍ 21,058 പ്രവാസികൾ പിടിയിൽ, കർശന പരിശോധന

ع / عام / أكثر من 4700 كجم بضائع مصادرة في سوق الخضار المركزي بالدمام 19 رمضان,1443 هـ(واس)



റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കർശന പരിശോധനാ നടപടികൾ തുടരുന്നു. ജൂലൈ നാല് മുതൽ പത്ത് വരെ 21,058 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 12,588 പേരും ഇഖാമ പുതുക്കാ തെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 5,500 അതിർത്തി സുരക്ഷാ ലംഘകരും 3,000 തൊഴിൽ നിയമലംഘകരുമാണ്.

രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 2,072 പേർ അറസ്റ്റിലായി. ഇവരിൽ 52 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 47 ശതമാനം യമനികളും ഒരു ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 28 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 37 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നടപടികൾ നേരിടുന്ന 14,184 നിയമലംഘകരിൽ 12,418 പുരുഷന്മാരും 1,766 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 6,282 പേരെ അവരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 3,353 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 10,907 പേരെ നാടുകടത്തുകയും ചെയ്തു.


Read Previous

തന്ത്രങ്ങള്‍ പാളുമ്പോളുമ്പോള്‍ മധുരം വിജയിക്കുമോ? ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ മാമ്പഴ നയതന്ത്രവുമായി ബംഗ്ലാദേശ്; വിജയിക്കുമോ ബംഗ്ലാദേശ് തന്ത്രങ്ങള്‍? 

Read Next

ഇനിമുതൽ ഒരിടത്തും ചെയർമാൻ ഇല്ല, ചെയർപേഴ്സൺ മാത്രം; തീരുമാനവുമായി ഭരണപരിഷ്‌ക്കാരവകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »