പാരിസ് ഒളിമ്പിക്‌സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം


തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീം അംഗങ്ങളായ 5 മലയാളി താരങ്ങൾക്കും അത്ലറ്റിക്‌സ്‌ ചീഫ് കോച്ച് രാധാകൃഷ്‌ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി.അബ്‌ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ (റിലേ), അബ്‌ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പിആർ ശ്രീജേഷ് (ഹോക്കി), എച്ച്എസ് പ്രണോ യ് (ബാഡ്‌മിൻ്റൻ) എന്നിവർക്കാണ് തുക അനുവദിച്ചത്.

പരിശീലനത്തിനും ഒളിമ്പിക്‌സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക. കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്‌മിൻ്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.


Read Previous

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

Read Next

ഒളിമ്പിക്‌സ് ഷൂട്ടിങ്: രമിത-അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം, ഇന്ത്യയ്‌ക്ക് കനത്ത നിരാശ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »