ഖത്തറിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങുന്നു


ന്യൂഡല്‍ഹി: 12 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തത്. ചര്‍ച്ചയില്‍ 12 മിറാഷ് 2000 വിമാനങ്ങളെക്കുറിച്ച് ഖത്തറില്‍നിന്നുള്ള സംഘം വിശദീകരിച്ചു.

വിമാനം നല്ലനിലയിലാണെന്നും കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുമെന്നും സംഘം അറിയിച്ചു. ഖത്തറിന്റെ കൈവശമുള്ള മിറാഷ് 2000 ശ്രേണിയില്‍പ്പെടുന്ന വിമാനങ്ങളെക്കാള്‍ കൂടുതല്‍ മികച്ചതാണെന്ന് ഇന്ത്യയുടെ പക്കലുള്ളത്. എന്നാല്‍, ഖത്തറില്‍നിന്ന് കൂടുതല്‍ മിറാഷ് വിമാനങ്ങള്‍ വാങ്ങുന്നതോടെ ഇന്ത്യന്‍ പോര്‍വിമാന ശേഖരം കരുത്തുറ്റതാവുമെന്നാണ് വിലയിരുത്തല്‍. രണ്ടിന്റേയും എന്‍ജിന്‍ സമാനമാണ്. ഖത്തറിന്റെ കൈവശമുള്ള യുദ്ധവിമാനങ്ങള്‍ക്കൊപ്പം മിസൈലുകളും കൂടുതല്‍ എന്‍ജിനുകളും വാഗ്ദാനംചെയ്തതായാണ് സൂചന.

സ്‌പെയര്‍- മെയിന്റനന്‍സ് ആവശ്യങ്ങള്‍ക്കല്ല വിമാനം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ കോവിഡ് കാലത്ത് ഫ്രഞ്ച് കമ്പനിയില്‍നിന്ന് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന വാങ്ങിയിരുന്നു. ഖത്തറില്‍നിന്ന് 12 വിമാനങ്ങള്‍ വാങ്ങുന്നതോടെ ഇന്ത്യയുടെ പക്കലുള്ള മിറാഷ് ശ്രേണിയിലെ യുദ്ധവിമാനങ്ങളുടെ എണ്ണം 60 ആവും.


Read Previous

‘അടല്‍ സേതു’നിർമാണത്തിൽ ​ഗുരുതര അഴിമതി; കോൺ​ഗ്രസ് ആരോപണം

Read Next

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മമത ബാനർജി പ്രചാരണത്തിനിറങ്ങുമെന്ന് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »