സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി


റിയാദ്: സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി അറേബ്യ. പുതിയ ഇന്‍ഷുറന്‍സ് പോളി സി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതോടെ വിസ സ്റ്റാമ്പിം ഗിന് ചാര്‍ജ് കൂടും. നിലവിലുള്ളതിനേക്കാള്‍ അഞ്ചു ഡോളര്‍ കൂടി ഇന്‍ഷുറന്‍സ് പോളിസിക്ക് വര്‍ധിച്ചി ട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ, ടൂറിസ്റ്റ്, സന്ദര്‍ശക വിസക്കാര്‍ക്ക് 12 ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് കോവിഡ് കവറേജുള്ള ഇന്‍ഷുറന്‍സ് പോളിസി നല്‍കുകയെന്ന് ഇന്‍ഷുറന്‍സ് കമ്പനിക ളുടെ വക്താവ് ആദില്‍ അല്‍ഈസ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട ചികിത്സ പൂര്‍ണമായും കവര്‍ ചെയ്യുന്നതായിരിക്കും ഈ ഇന്‍ഷുറന്‍സ്. ബുറൂജ്, അലയന്‍സ്, അക്‌സ, ഗള്‍ഫ് യൂനിയന്‍, അറേബ്യന്‍ ഷീല്‍ഡ്, അല്‍ജസീറ, തആവുനിയ, ബൂപ, മലാദ്, അല്‍അറബിയ, അല്‍സഖര്‍, അല്‍ റാജ്ഹി എന്നീ കമ്പനികളാണ് ഇന്‍ഷുറന്‍സ് പോളിസിയുമായി രംഗത്തുള്ളത്.


Read Previous

കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ സ്വന്തം സഹോദരനുൾപ്പെടെ അഞ്ച് ബന്ധുക്കളെ കോവിഡ് മഹാമാരിയില്‍ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെക്കുകയാണ് യു എ ഇയിലെ പ്രവാസി പങ്കജ്.

Read Next

ഒരാഴ്ചക്കിടെ കിംഗ് ഫഹദ് കോസ്‌വേ വഴി 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »