ഒരാഴ്ചക്കിടെ കിംഗ് ഫഹദ് കോസ്‌വേ വഴി 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ്.


ദമാം: കിംഗ് ഫഹദ് കോസ്‌വേ വഴി എട്ടു ദിവസത്തിനിടെ 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയ തായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമായവര്‍ക്കാണ് കോസ്‌വേ വഴി ബഹ്‌റൈന്‍ യാത്രക്ക് അനുമതി നല്‍കുന്നത്.

ബഹ്‌റൈനിലേക്ക് പോകുന്ന യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കിംഗ് ഫഹദ് കോസ്‌വേയില്‍ 27 ട്രാക്കുകള്‍ നീക്കിവെച്ചിട്ടുണ്ട്. കോസ്‌വേയില്‍ നിര്‍ഗമന ഭാഗത്ത് പുതുതായി പത്തു ട്രാക്കുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ ഭാഗത്തെ ആകെ ട്രാക്കുകളുടെ എണ്ണം 27 ആയത്. ആഗമന ഭാഗത്ത് യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 36 ട്രാക്കുകളാണുള്ളത്.

ഈ മാസം പതിനേഴിന് പുലര്‍ച്ചെ ഒരു മണി മുതലാണ് യാത്രക്കാര്‍ക്കു മുന്നില്‍ കിംഗ് ഫഹദ് കോസ്‌ വേ തുറന്നത്. പതിനേഴു മുതല്‍ കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിലാണ് 82,000 പേര്‍ കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് കടന്നുപോയത്. ഇക്കൂട്ടത്തില്‍ 20,000 പേര്‍ സ്വദേശികളാണെന്ന് കോസ്‌വേ ജവാസാത്ത് മേധാവി കേണല്‍ ദുവൈഹി അല്‍സഹ്‌ലി പറഞ്ഞു. കോസ്‌വേ വഴി കടന്നുപോകുന്നവര്‍ക്കുള്ള ആരോഗ്യ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായി കിംഗ് ഫഹദ് കോസ്‌വേ അടുത്തിടെ അറിയിച്ചിരുന്നു.


Read Previous

സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

Read Next

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ആഴിമല ക്ഷേത്ര വിശേഷങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular