Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്ത് വിട്ടു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് വിലക്ക്


ഇസ്ലാമാബാദ്: താലിബാന്റെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി താലിബാൻ. യുഎൻ സ്‌പെഷ്യൽ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനെയാണ് വിലക്കിയത്. റിച്ചാർഡിനെ വിവരം അറിയിച്ചുവെന്നും താലിബാൻ അറിയിച്ചു.

പെൺകുട്ടികൾ വിദ്യാഭ്യാസം നിഷേധിച്ചതും, തൊഴിലിടങ്ങളിൽ വിലക്കിയതുമെല്ലാം അന്താരാഷ്‌ട്ര തലത്തിൽ തന്നെ വലിയ ചർച്ചകളായിരുന്നു. പൊതുഇടങ്ങൾ, പാർക്കുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തി. ബന്ധുവായ പുരുഷനോടൊപ്പം യാത്ര ചെയ്യുന്നതിനുൾപ്പെടെ വിലക്കുകൾ ഉണ്ടായിരുന്നു. താലിബാന്റെ ഇത്തരം നിലപാടുകൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്.

എന്നാൽ ബെന്നറ്റിനെതിരെ ഏർപ്പെടുത്തിയ വിലക്ക് ചില വ്യക്തി പരമായ കാരണങ്ങളാലാണെന്നാണ്താലിബാൻ അറിയിച്ചിരിക്കുന്നത്. ചില പ്രത്യേക അജണ്ടകളുടെ ഭാഗമായിട്ടാണ് ബെന്നറ്റിനെ അഫ്ഗാനിസ്ഥാനിൽ നിയമിച്ചതെന്നും, വിശ്വസിക്കാൻ കഴിയാത്ത ആളായതിനാലാണ് വിലക്കിയതെന്നും താലിബാൻ ഗവൺമെന്റ് ചീഫ് സബിഹുള്ള മുജാഹിദ് പറയുന്നു.

അഫ്ഗാനിൽ സ്ത്രീകൾ നേരിടുന്ന പല പ്രശ്‌നങ്ങളും ബെന്നറ്റ് അന്താരാഷ്‌ട്ര തലത്തിൽ തുറന്ന് കാണിച്ചിരുന്നു. കഴിഞ്ഞ ആഴ്ച താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന്റെ മൂന്നാം വാർഷികത്തിൽ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ബെന്നറ്റ് ഉൾപ്പെടുന്ന 29 യുഎൻ വിദഗ്ധർ പ്രതികരിച്ചിരുന്നു. ജൂണ് അവസാനം ഖത്തറിൽ യുഎൻ ആതിഥയത്വം വഹിച്ച ചടങ്ങിൽ നിന്നും അഫ്ഗാൻ സ്ത്രീകളെ ഒഴിവാക്കാനുള്ള തീരുമാനത്തേയും അദ്ദേഹം അപലപിച്ചിരുന്നു. എന്നാൽ ചെറിയ വിഷയങ്ങൾ ബെന്നറ്റ് പെരുപ്പിച്ച് കാട്ടുന്നതായി സബിഹുള്ള ആരോപിച്ചു.


Read Previous

യമനിൽ​ 10 വർഷത്തിന്​ ശേഷം ഇന്ത്യൻ അംബാസഡറെ നിയമിച്ചു; ഡോ. സുഹൈൽ അജാസ്​ ഖാന്​ റിപ്പബ്ലിക്​ ഓഫ്​ യമന്റെ അധിക ചുമതല

Read Next

37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി; കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ ലഭിച്ചത് വിശാഖപട്ടണത്ത് നിന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »