തോമസ്‌ ഐസക്‌ ബാക്കി വെച്ച് പോയ 5000 കോടി എവിടെ ? കണക്കുകളില്‍ അവ്യക്തത, ബഡ്‌ജറ്റിന്‍റെ പവിത്രത തകർക്കുന്ന രാഷ്ട്രീയപ്രസംഗം മാത്രം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് രാഷ്ട്രീയപ്രസം​ഗമാണെന്ന് പ്രതി പക്ഷ നേതാവ് വി ഡി സതീശൻ. ബഡ്‌ജറ്റിന്‍റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണ് ഇന്ന് നിയമസ ഭയിൽ നടന്നത്. ബഡ്‌ജറ്റിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം അഭി പ്രായപ്പെട്ടു

8,900 കോടി രൂപ നേരിട്ട് ജനങ്ങളുടെ കൈയിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാർ കുടിശി കയും പെൻഷൻ കുടിശികയും കൊടുക്കേണ്ടത് സർക്കാരിന്‍റെ ബാദ്ധ്യതയാണ്. 5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. യു ഡി എഫ് വരുമെന്ന് കരുതിയാണ് ഐസക്ക് അങ്ങനെ പറഞ്ഞത്. എന്നാൽ ഐസക്ക് പറഞ്ഞ അയ്യായിരം കോടിയെപ്പറ്റി ബഡ്‌ജറ്റിൽ ഒരു സൂചനയുമില്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

1,715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തജക പാക്കേജ് അധിക ചെലവ് അല്ലേയെന്ന് സതീശൻ ചോദിച്ചു. കുടിശിക കൊടുത്തു തീർക്കൽ എങ്ങനെ ഉത്തേജക പാക്കേജ് ആകു മെന്ന് ചോദിച്ച അദ്ദേഹം സർക്കാർ പറയുന്ന റവന്യു കമ്മിയെക്കാൾ വലുതാണ് സംസ്ഥാനത്തെ സാമ്പത്തിക കമ്മിയെന്നും പറഞ്ഞു. ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.


Read Previous

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു.

Read Next

സൗദിയിലെ അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരണപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »