സൗദിയിലെ അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരണപെട്ടു.


റിയാദ്: റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായി  അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തി ല്‍ പാലക്കാട് സ്വദേശി മരിച്ചു. ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടമു ണ്ടായത്.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയ്‌ലര്‍ വാഹനം മാര്‍ബിള്‍ കൊണ്ടുപോകുകയായിരുന്ന മറ്റൊരുട്രെയി ലറിന് പിന്നിലിടിച്ച് തീപിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്, ജിദ്ദയി ലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇദ്ദേഹത്തിന്റെ കാറും അത്യാവശ്യ സാധനങ്ങളുമടക്കം കമ്പനി യുടെ തന്നെ ട്രെയ്‌ലറില്‍ ജിദ്ദയിലേക്ക് പോവുമ്പോഴാണ് വഴിമദ്ധ്യേ അപകടം ഉണ്ടാകുന്നത്.

ഡ്രൈവറായ ശ്രീലങ്കക്കാരനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 18 വര്‍ഷമായി മുഹമ്മദ് ബഷീര്‍ റിയാ ദിലാണ് ജോലി ചെയ്യുന്നത്.പരേതരായ മണ്ണഴി ദുറാവു, തിത്തുമ്മ എന്നവരുടെ മകനാണ്. ഭാര്യ സഫിയ മക്കള്‍: മുബഷിറ, മുര്‍ഷിദ, മുഹമ്മദ് മുബഷിര്‍. സഹോദരങ്ങള്‍ മമ്മി, ഹംസ, മുഹമ്മദലി, അബ്ദുല്‍] ഗഫൂര്‍, അഷ്റഫ്, ഖദീജ, സൈനബ, ഹലീമ, സുലൈഖ, ഷെജിലാബി.

മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് കമ്പനി പ്രതിനിധിയായ ശമീര്‍ പുത്തൂര്‍, റിയാദ് കെ.എം .സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അല്‍ഖുവയ്യ കെ.എം.സി.സി പ്രതിനിധി കള്‍ രംഗത്തുണ്ട്.


Read Previous

തോമസ്‌ ഐസക്‌ ബാക്കി വെച്ച് പോയ 5000 കോടി എവിടെ ? കണക്കുകളില്‍ അവ്യക്തത, ബഡ്‌ജറ്റിന്‍റെ പവിത്രത തകർക്കുന്ന രാഷ്ട്രീയപ്രസംഗം മാത്രം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

Read Next

ഡാറ്റാ ബാങ്ക് തിരുത്തല്‍: കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular