ഡാറ്റാ ബാങ്ക് തിരുത്തല്‍: കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.


പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപ്പെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽ വയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊ ണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കാർഷികോ ല്പാദന കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടു.

2021 ഏപ്രിൽ 21 നാണ് ഷൊർണൂർ മുനിസിപ്പൽ സെക്രട്ടറി വിജ്ഞാപനം ഇറക്കിയത്. നിലവിലെ സർ ക്കാർ ഉത്തരവ് പ്രകാരം കൃഷി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഓ ക്ക് മാത്രമേ കൃഷി ഭൂമിയെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് അധികാരമുള്ളൂ എന്നിരിക്കെ കെ.എസ്. ആർ. ഇ.സി ( കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്മെന്റ് സെന്റർ) തയ്യാറാക്കിയ ഉപഗ്രഹ ചിത്രത്തിന്റെയും പ്രാദേശിക സമിതി യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ഷൊർണൂർ മുൻസിപ്പൽ സെക്രട്ടറി ഡാറ്റാ ബാങ്ക് തിരുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയ സാഹചര്യ ത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവ് നൽകിയത്.


Read Previous

സൗദിയിലെ അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരണപെട്ടു.

Read Next

ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു, മലയാളം സംസാരിക്കരുത്, ദില്ലി ജിബി പന്ത് ആശുപത്രിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍, മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular