ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു, മലയാളം സംസാരിക്കരുത്, ദില്ലി ജിബി പന്ത് ആശുപത്രിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍, മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂര്‍.


ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലർ വിവാദത്തിൽ ജോലി സ മയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശിക്കുന്ന ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലറാണ് വിവാദത്തിൽ. ആശുപത്രിയിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നും മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം സംസാരിച്ചാല്‍ നടപടിയു ണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

സർക്കുലർ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ദില്ലിയിലെ മലയാളി നഴ്സുമാർ രംഗത്തെത്തി. ദില്ലിയിലെ വിവിധ സർക്കാർ ആശുപത്രിയിലെ മലയാളി നഴ്സുമാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പ്രതിഷേധികാനുള്ള തിരുമാനത്തിലാണ്.

തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്ത മാകുകയാണ്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റർ ക്യാമ്പയിൻ ആരംഭിച്ചു. വിവാദ സർക്കുലറിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സർക്കുലർ അത്ഭുതപ്പെടുത്തുന്നതാണെന്ന് എഐ സിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടിയു ണ്ടാകണമെന്ന് ശശി തരൂരും പ്രതികരിച്ചു.


Read Previous

ഡാറ്റാ ബാങ്ക് തിരുത്തല്‍: കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

Read Next

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 93 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular