സൗദിയിലെ 10 പ്രവശ്യകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.


റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത. വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ വ്യാപക മഴക്ക് സാധ്യതയെന്ന് സൗദി കാലാവസ്ഥ കേന്ദ്രം ആണ് അറിയിച്ചത്. സൗദിയിലെ 10 പ്രവശ്യകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മദീന, ഹാഇൽ, അൽ ഖസീം, റിയാദ് പ്രവിശ്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങ ളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടായിരിക്കും. ഈ പ്രദേശങ്ങ ളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മക്ക, ത്വാഇഫ്, മെയ്‌സാൻ, അദം, അൽ അർദിയാത്ത്, അൽ കാമിൽ, അൽ ജമൂം, അൽ ലെയ്ത്ത്, ഖുൻഫുദ തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. വാദികളും, അരുവികളും നിറഞ്ഞെഴുകാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നവർ അനിനാവശ്യമായ മുൻകരുതൽ സ്വീകരിക്കണം. അൽ ദവാദ്മി, അൽ ഖുവയ്യ, അഫ്‌ലാജ്, സുലയിൽ, വാദി അൽ ദവാസിർ, റാനിയ, അഫീഫ്, തരാബ, ഖുർമ, അൽ മുവൈഹ് എന്നിവിടങ്ങളിൽ നേരിയ മഴ ഉണ്ടായിരിക്കും. കാറ്റിനൊപ്പം മേഘാവൃതമായിരിക്കുമെന്ന് കേന്ദ്രം വിശദീകരിച്ചു. വെള്ളിയാഴ്ച വരെ പല ഭാഗങ്ങളിലും ഇടിമിന്നൽ തുടരുമെന്നും മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമൊഴുക്ക് വരാൻ സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കണം.

കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച് ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസും രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ നിലവിൽ ഇടിമിന്നലും നേരിയതോ സാമാന്യം ശക്തമായതോ ആയ മഴയും തുടരുന്നുണ്ട്. അൽ ബാഹ , അസീർ, ജിസാൻ എന്നീ പ്രവിശ്യകളിൽ പൊടി ക്കാറ്റും ശക്തമായ മഴയും ഉണ്ടായിരിക്കും. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

മക്കയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴയും , പൊടിക്കാറ്റും ഉണ്ടായിരുന്നു. മക്കയിലെ കഹ്ബ മഴയിൽ കുളിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. രാജ്യത്തെ കാലാവസ്ഥ മാറ്റങ്ങൾ ശ്രദ്ധിക്കാൻ സിവിൽ ഡിഫൻസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ പ്രവാസികളും , സ്വദേശികളും അധികൃതർ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കണം.


Read Previous

സൗദി സ്കൂളുകൾ യുവ വിദ്യാർത്ഥികൾക്കായി ചൈനീസ്‌ ഭാഷ പഠിപ്പിക്കുന്നു ‘മന്ദാരിൻ’ ക്ലാസുകൾ ആരംഭിച്ചു

Read Next

ജിദ്ദ – ഇന്ത്യ പുതിയ കപ്പല്‍ റൂട്ട്; വ്യാപാര ബന്ധം ശക്തമാകും, നിർണായക ചുവടുവെപ്പുമായി ഫോക്ക് മാരിടൈം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »