
ഓണം വെെബിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇനി രണ്ടു നാൾ മാത്രമാണ് ഓണത്തിനുള്ളത്. നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഇന്നു കൊണ്ട് ഓഫീസുകളിലേയും, സ്കൂളുകളിലേയും ഓണാഘോഷം പൂർണ്ണമായി. പിന്നീട് കുടുംബവുമൊത്തുള്ള ഓണം ആണ്. കസിൻസ് എല്ലാവരും, ആട്ടവും പാട്ടും പൂക്കളവും അങ്ങനെ വിത്യസ്ഥമായ വെെബുകളിൽ ഓണം ആഘോഷിക്കും
അത്തം മുതല്‍ തുടങ്ങും പൂക്കളങ്ങള്‍ ഇടുന്നത്. നാട്ടിൻ പുറങ്ങളിൽ നാടൻ പൂക്കൾക്കാണ് ഡിമാന്റ് ഉള്ളത്. എന്നാൽ നഗരത്തിൽ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ട്, തമിഴ്‌നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പാര്‍ വടകരൈ എന്നിവിടങ്ങളിൽ നിന്നും എത്തുന്ന പൂക്കൾക്കാണ് മാർക്കറ്റ്.
കൂട്ടുക്കാർക്കൊപ്പം പാട്ടുപാടി പൂക്കള്‍ ശേഖരിച്ചു നടന്ന ഒരു കാലം എല്ലാവർക്കും ഓർക്കാൻ ഉണ്ടകും. മണ്‍തറയില്‍ ചാണകമെഴുതി പൂത്തറയൊരുക്കിയ കാലവും കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ ആണ്. തുമ്പയും തെച്ചിയും മുക്കുറ്റിയും, കൃഷ്ണകിരീടവും എല്ലാം നാട്ടിൽ പുറത്തെ ഓണ പൂക്കളത്തിൽ ഇടം പിടിക്കും. ജമന്തിയും ഡാലിയയും ചെണ്ടുമല്ലിയും, അരളിയും എല്ലാം നഗരത്തിൽ ഇടം പിടിക്കുന്ന പൂക്കൾ.
കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പൂക്കള്‍ എത്തിക്കഴിഞ്ഞു. ഓഫീസുകളിലും, സ്കൂളുകളിലും പൂക്കണ മത്സരങ്ങൾ ഇന്നും നാളെയും ആയി പൂർത്തിയാകും, സെറ്റ് സാരിയും, കുർത്തയും അണിഞ്ഞ് നിരത്തുകളിൽ വലിയ തിരക്കാണ് ഇപ്പോൾ. പൂക്കളം ഒരുക്കാൻ മാത്രമല്ല, തലയിൽ ചൂടാനും പെൺകുട്ടികൾക്ക് മുല്ലപ്പൂ വേണം. എന്നാൽ തലയിൽ ചൂടാനുള്ള മുല്ലപ്പൂ തൊട്ടാൽ പൊള്ളും. ഒഴുമുഴം മുല്ലപ്പൂവിന് 100 രൂപയാണ് നൽകേണ്ടത്.
കേരളത്തിൽ ഓണം എത്താൻ സമയം ആയാൽ അന്യസംസ്ഥാന പൂ കൃഷി തുടങ്ങും. കേരളം ലക്ഷ്യം വെച്ചാണ് പൂ വിപണം തുടങ്ങുന്നത്. ജൂണ്‍ -ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ചെണ്ടുമല്ലിയും, ജമന്തിയും ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്നു തുടങ്ങും. മഞ്ഞ ചെണ്ടുമല്ലി, റോസ്, ഓറഞ്ചു ബന്തി, വെല്‍വെറ്റ് പൂക്കള്‍ തുടങ്ങിയവയും വരുന്നത് ഗുണ്ടല്‍പേട്ടില്‍ നിന്ന് അല്ലെങ്കിൽ തമിഴ്നാട്ടിലെ മറ്റേതെങ്കിലും സ്ഥലങ്ങളിൽ നിന്നും ആകും.നമ്മുടെ ഓണ ത്തിന് നമ്മുടെ പൂക്കള്‍ എന്ന ലക്ഷ്യത്തോടെ നാടൻ പൂക്കൾ മാർക്കറ്റിൽ എത്തിക്കുന്നതിന് വേണ്ടി ഒട്ടേറെ ശ്രമങ്ങള്‍ ഇപ്പോൾ കേരളത്തിൽ നടക്കുന്നുണ്ട്. മിക്ക ജില്ലകളിലും ഇപ്പോള്‍ പൂ കൃഷി വ്യാപകമായിട്ടുണ്ട്.