പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനം, അദ്ദേഹത്തിന്റെ പക്കല്‍ തെറ്റില്ല’; അന്‍വറെ തള്ളി മുഖ്യമന്ത്രി


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് ശശി. പാര്‍ട്ടി നിയോഗിച്ച് തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഇക്കാര്യത്തില്‍ ഒരു പരിശോധനയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘കൊടുക്കുന്ന പരാതികള്‍ അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാന്‍ അല്ല പി ശശി അവിടെ ഇരിക്കുന്നത്. ഈ സര്‍ക്കാരിന് നിയമപ്രകാരം എടുക്കാന്‍ കഴിയുന്ന നടപടി കള്‍ മാത്രം സ്വീകരിക്കുന്നതിനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരി ച്ചാല്‍ ശശിയല്ല, ആരായാലും ആ ഓഫീസില്‍ ഇരിക്കാന്‍ സാധിക്കില്ല. നിയമപ്രകാര മുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ പറ്റൂ. നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വാഭാവികമായി ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്തതിനുള്ള വിരോധം വച്ച് വിളിച്ച് പറഞ്ഞാല്‍ അതിന്റെ പേരില്‍ ആരെയും മാറ്റില്ല.’- മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പി വി അന്‍വര്‍ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ ശ്രദ്ധയിലും കാര്യങ്ങള്‍ എത്തിക്കാമായിരുന്നു. പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയ ശേഷമായിരുന്നു മറ്റു കാര്യങ്ങളിലേക്കു പോകേ ണ്ടത്. ആ നിലപാടല്ല അന്‍വര്‍ സ്വീകരിച്ചത്. തങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ സ്വീകരിക്കേണ്ട നിലപാടല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വറിനെ പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണ സംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Read Previous

പ്രതീക്ഷയോടെ ശ്രുതി ജീവിതത്തിലേക്ക്; ഒറ്റയ്ക്കാവില്ല, സഹോദരനെ പോലെ കൂടെ നിന്ന് ടി സിദ്ദിഖ് എംഎൽഎ

Read Next

എം എം ലോറന്‍സ് അന്തരിച്ചു, സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യ കാല നേതാക്കളില്‍ ഒരാള്‍; അടിമുടി കമ്മ്യൂണിസ്റ്റ്, ജനകീയന്‍; ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കണ്‍വീനര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »