മെക്7 റിയാദ് ഹെല്‍ത്ത്‌ ക്ലബ്‌, സൗദി ദേശീയദിനം പുതുമകളോടെ പരേഡ് നടത്തിയും, രക്തദാനം നല്‍കിയും ആഘോഷിച്ചു


റിയാദ് :സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനാഘോഷം Mec7 റിയാദ് ഹെൽത്ത്‌ ക്ലബ് വിപുലമായി പരേഡ് നടത്തിയും, രക്തദാനം നല്‍കിയും ആഘോഷിച്ചുദിവസേന രാവിലെ 5.30നുള്ള Mec7 വ്യായാമ മുറകൾക്കുശേഷം, മുഴുവൻ പ്രവര്‍ത്ത കരും ദേശിയദിനത്തിന്‍റെ മുദ്രകള്‍ പതിച്ച വേഷവിധാനങ്ങൾ ധരിച്ചുകൊണ്ട്, ബാനറും, തൊപ്പിയും, ഷാളും, ബാഡ്ജുകളും, പാതകകളും, സൗദി രാജാക്കന്മാരുടെ ഫോട്ടോകളും കൈകളിലേന്തി, സൗദി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ, ഇരുലൈനുകളിൽ അണിനിരന്നു, മാലാസിലെ കിംങ്‌ അബ്ദുള്ള പാർക്കിനെ വലംവെച്ചുകൊണ്ട് നടത്തിയ പരേഡിൽ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു

തുടര്‍ന്ന് നടന്ന ചടങ്ങില്‍ കോർഡിനേറ്റർ സ്റ്റാൻലി ജോസ് മുഴുവൻ Mec7 പ്രവർത്തകർ ക്കും സൗദി ദേശീയദിനാശംസകൾ നേരുകയും ജീവിതശൈലി രോഗങ്ങളിൽ നിന്നും മാറിനടക്കാൻ പ്രവാസികളെ സജ്ജമാക്കുകയാണ് Mec7 ന്റെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു.

Mec7 ചീഫ് എക്സിക്യൂട്ടീവുമാരായ അബ്ദു പരപ്പനങ്ങാടി, നാസർ ലെയ്സ്, സിദ്ദിഖ് കല്ലൂപറമ്പൻ, അബ്ദുൾ ജബ്ബാർ, അഖിനാസ് കരുനാഗപ്പള്ളി, രക്ഷാധികാരി ജാഗിർ ഹുസൈൻ, മെമ്പർമാരായ ഖാദർ കൊടുവള്ളി, ഇസ്മായിൽ കണ്ണൂർ, അബ്ദുൾ സലാം ഇടുക്കി, നവാസ് വെളിമാട്‌കുന്ന്, റസാഖ്‌ കൊടുവള്ളി, അനിൽ കുമാർ തെലുങ്കാന, ഫിറോസ് അമൂബ എന്നിവർ ആശംസകൾ നേര്‍ന്ന് സംസാരിച്ചു. സൗദി ദേശീയദിനത്തി ന്റെഭാഗമായി പ്രേത്യേകം തയ്യാറാക്കിയ കേക്ക്, Mec7 എക്സ്കോം ടീം, മുറിച്ചു മധുരം പങ്കിട്ടു.

തുടർന്ന് ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് Mec7 റിയാദ്, ആസ്റ്റർ സനദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പില്‍ നിരവധി പേര്‍ ജീവരക്തം നല്‍കി

സൗദിയും, ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തെകുറിച്ചും, രക്തദാന ത്തിന്റെ പ്രസക്തിയെക്കുറിച്ചും സി ഇ ഒ ഡോക്ടർ ഇസ്സാം അൽ ഗാംദി, സി എം ഒ ഡോ. മഗ്‌ധി ദാവാബ, എന്നിവര്‍ സംസാരിച്ചു. ഡോ അബ്ദുൾ റഹീം, ഡോ. വലേല്‍, ഷംസീർ, സ്റ്റാൻലി ജോസ്, അബ്ദു പരപ്പനങ്ങാടി, എന്നിവർ രക്തദാന ദാദാക്കള്‍ക്ക് അഭിനന്ദനങ്ങൾ നേർന്നു. ലാബ് സൂപ്പർവൈസർ നാസർ നന്ദിയും പറഞ്ഞു


Read Previous

ബലാത്സംഗകേസില്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഇല്ല, ഹര്‍ജി ഹൈക്കോടതി തള്ളി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍, അറസ്റ്റിന് നീക്കം; പൊലീസ് സംഘം കൊച്ചിയിലേക്ക്

Read Next

പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകന്‍ വാദിച്ചതെന്ന് കോടതി; ആ വാദം നിലനില്‍ക്കില്ല, സിദ്ദിഖ് പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍; പരാതിക്കാരിയെ വ്യക്തിഹത്യ നടത്തി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »