ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: റിയാദിലുള്ള എറണാകുളം ജില്ലയിലെ പരമാവധി ആളുകളെ സംഘടനയി ലേക്ക് അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെ എറണാകുളം ജില്ലാ പ്രവാസി അസോസി യേഷൻ റിയാദ്,2024 ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന എടപ്പയുടെ മെമ്പർഷിപ് കാമ്പയിന് തുടക്കം കുറിച്ചു.
മലാസ് ചെറീസില്‍ വെച്ച് പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ അഡ്വൈസറി മെമ്പർ ബാബു പറവൂർ യോഗം ഉൽഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ എം സാലി ആലുവയും ഗോപകുമാർ പിറവവും ചേർന്ന് മെമ്പർഷിപ് ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു. മെംബെര്ഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മെമ്പർഷിപ്പ് വിങ് കോർഡിനേറ്റർ അമീർ ആലുവയെ 0580956348 കോൺടാക്റ്റ് ചെയ്യേണ്ടതാണ്.
സംഘടനയുടെ അഡ്വൈസറി ബോര്‍ഡ് മെമ്പർമാരായ ആയ റിയാസ് മുഹമ്മദ് അലി പറവൂർ, അഷറഫ് മുവ്വാറ്റുപുഴ, സെയ്ദ് അബ്ദുൽ ഖാദർ, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, നിഷാദ് ചെറുപിള്ളി, ഷാജി കൊച്ചിൻ,കൂടാതെ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചിൻ, അഡ്വ: അജിത് ഖാൻ, ആഷിഖ് കൊച്ചിൻ, അംജദ് അലി പറമ്പയം, അജ്നാസ് ബാവു, ജലീൽ കൊച്ചിൻ, ജസീർ കോതമംഗലം തുടങ്ങിയവരും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ചെയർമാൻ അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ ചടങ്ങിൽ സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ട്രഷറര്‍ ഡോമിനിക് സാവിയോ നന്ദിയും രേഖപ്പെടുത്തി.