ഭരണകര്‍ത്താക്കള്‍ ജഡ്ജിമാരാകേണ്ടതില്ല; പാര്‍പ്പിടം ജന്മാവകാശമാണ്’: ബുള്‍ഡോസര്‍ രാജിന് ബ്രേക്കിട്ട് സുപ്രീം കോടതി


ന്യൂഡല്‍ഹി: കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനി ക്കേണ്ടത് കോടതികളും ജഡ്ജിമാരും ആണെന്ന് സുപ്രീം കോടതി. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ബുള്‍ഡോസര്‍ രാജിന് ബ്രേക്കിട്ട് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.

കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമ വിരുദ്ധവും ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വീടുകള്‍ പോലും തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്.

പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന ജന്മാവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ല. ഏതെങ്കിലും ഒരു പ്രതിയുടെ വീട് നിയമ പ്രകാരമല്ലാതെ പൊളിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാം. നിയമ വിരുദ്ധമായ പൊളിക്കലു കളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം വ്യക്തികളുടെ അനധികൃത നിര്‍മാണങ്ങള്‍ നിയമപരമായി പൊളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. അങ്ങനെ പൊളി ക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണം. ആ നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കെട്ടിട ഉടമകള്‍ക്ക് അവസരം നല്‍കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.


Read Previous

പുസ്തകം എഴുതാന്‍ പാര്‍ട്ടിയുടെ അനുമതി വേണ്ട, പ്രസിദ്ധീകരിക്കണോ എന്ന് പരിശോധിക്കും; ജയരാജനെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

Read Next

മണ്ഡലത്തിന്റെ മനസ് യുഡിഎഫിനൊപ്പമെന്ന് രമ്യ ഹരിദാസ്; ചേലക്കരയില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നില്ലെന്ന് യു.ആര്‍ പ്രദീപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »