ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്യാബി നറ്റില്‍ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി, ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ് എക്സ്, എക്സ് ( ട്വിറ്റര്‍) എന്നിവുടെ മേധാവിയുമായ ഇലോണ്‍ മസ്‌ക് എന്നിവര്‍ക്ക് സുപ്രധാന പദവികള്‍. പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തലവനായി ട്രംപിന്റെ അടുത്ത വിശ്വസ്തരിലൊരാളായ നാഷണല്‍ ഇന്റലിജന്‍സ് മുന്‍ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫിനെ നിയമിച്ചു. റിപ്പബ്ലിക്കന്‍ അംഗവും ഇന്ത്യന്‍ വംശജനുമായ കശ്യപ് പട്ടേല്‍ സിഐഎ മേധാവിയാകുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
സെനറ്റര്‍ മാര്‍ക്കോ റൂബിയോ ആണ് അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി. ഫോക്സ് ന്യൂസ് അവതാരകനായ പീറ്റ് ഹെഗ്സേത്ത് ആണ് പ്രതിരോധ സെക്രട്ടറി. ട്രംപി ന്റെ മുന്‍ ഉപദേശകനും കാബിനറ്റ് സെക്രട്ടറിയുമായ വില്യം മക്ഗിന്‍ലിയെ വൈറ്റ് ഹൗസ് കൗണ്‍സലായി നിയമിച്ചു. അര്‍ക്കന്‍സാസ് മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കബി യാണ് ഇസ്രയേലിലെ അടുത്ത യു.എസ് അംബാസിഡര്‍.
മുന്‍ ഐസിഇ ഡയറക്ടര്‍ ടോം ഹോമന്‍ അതിര്‍ത്തി സുരക്ഷയുടെ ചുമതല വഹിക്കും. സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോമിനെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. എലിസ സ്റ്റെഫാനികിനെ യു.എന്നിലെ അമേരിക്കന്‍ അംബാസിഡറാ യി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും ചേര്‍ന്ന് തന്റെ ഭരണ കൂടത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കു മെന്നും അധിക ചെലവുകളും കടുത്ത നിയന്ത്രണങ്ങളും നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
സര്‍ക്കാരിന്റെ കീഴിലുള്ള ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇവര്‍ പുനക്രമീക രിക്കും. കാര്യക്ഷമമായ ഇടപെടലോടെ അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ ത്താന്‍ മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.