തങ്ങള്‍ക്ക് ക്രെഡിറ്റ്‌ വേണ്ട; എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെ, റഹീം സഹായ സമിതി, കേസിലെ ഇടപെടലുകള്‍ കുടുംബത്തെ സാക്ഷിനിര്‍ത്തി വിവരിച്ചു, തെറ്റിദ്ധാരണകൾ മാറിയെന്ന് റഹീമിന്റെ കുടുംബം.


അനുജന്‍ റഹീമിനെ സഹായിച്ച റിയാദ് നിയമ സഹായസമിതിക്ക് നന്ദി പറഞ്ഞ് ജേഷ്ഠന്‍ നസീര്‍ സംസാരിക്കുന്നു

റിയാദ്: അബ്ദുറഹീം പുറത്തുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെയെന്നും റഹീമിനെ നാട്ടിലെ ത്തിക്കുക യാണ് തങ്ങളുടെ ലക്ഷ്യമെന്നും റഹീമിന്റെ സഹോദരന്‍ നസീറിനെയും അമ്മാവന്‍ അബ്ദുല്‍ മജീദിനെയും സാക്ഷിനിര്‍ത്തി റിയാദ് റഹീം നിയമ സഹായസമിതി. കഴിഞ്ഞ 18 വര്‍ഷമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്ക് പരിസമാപ്തി കുറിക്കാനി രിക്കെ റിയാദിലെത്തിയ അബ്ദുറഹീമിന്റെ ബന്ധുക്കള്‍ക്ക് മുന്നില്‍ കേസിന്റെ നാള്‍ വഴികള്‍ സഹായ സമിതി വിശദീകരിച്ചു

നവബര്‍ 12ന് റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് റിയാദ് സഹായ സമിതിയും റഹീമിന്റെ ബന്ധുക്കളും കണ്ടുമുട്ടിയത്. സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ആണ് കൂടികാഴ്ചക്ക് അവസരം ഒരുക്കിയത്. 15 ദിവസമായി സൗദിയിലുള്ള അവര്‍ കഴിഞ്ഞ ദിവസമാണ് സഹായസമിതിയെ കാണാന്‍ എത്തിയത്.

റിയാദിലെ എല്ലാ സംഘടനകളില്‍ പെട്ടവരും അംഗങ്ങളായ സഹായസമിതിയുടെ യോഗത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. റഹീം മോചനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് റിയാദ് നിയമസഹായ സമിതി. എല്ലാ പരിമിതികള്‍ക്കിടയിലും റഹീമിന് വേണ്ടി എല്ലാ സംഘടനകളും ഒന്നിച്ചുനിന്നു. എന്നാല്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പോലും പലപ്പോഴും അനാവശ്യവിമര്‍ശനങ്ങളുണ്ടായി.അതില്‍ തങ്ങള്‍ക്കു കടുത്ത നിരാശയും വിഷമവും ഉണ്ട് , കുടുംബം വാര്‍ത്താസമ്മേളനം നടത്തിയപ്പോഴും സഹായ സമിതിയുടെ ഒരാളെ പോലെ വിളിക്കാഞ്ഞതിലുമുള്ള പരിഭവവും സഹായ സമിതി നേതാക്കാള്‍ യോഗത്തില്‍ പ്രകടിപ്പിച്ചു.

കേസ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ ചിലര്‍ എട്ടുകാലി മമ്മൂഞ്ഞികളായി രംഗത്തു വന്നിരിക്കുകയാണ്. ഈ കേസ് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. 18 വര്‍ഷമായി റിയാദിന്റെ നന്മ മനസ്സുകള്‍ ഏറ്റുപിടിച്ചതാണ്. അതിന്റെ ഫലമാണ് വധശിക്ഷയില്‍ നിന്ന് മോചനത്തിന് വഴിയൊരുങ്ങിയത്. വൈകാതെ ജയില്‍ മോചനവും ഉണ്ടാവും. ഫെയ്‌സ്ബുക്കിലും മറ്റും ഇരുന്ന് ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യങ്ങ ളറിയില്ല. റഹീമിന്റെ കുടുംബം കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ. പറഞ്ഞു. ഉമ്മ റഹീമിനെ കാണുന്നതില്‍ നിന്ന് ഞങ്ങളാരും തടസ്സം നിന്നിട്ടില്ല. ജയിലില്‍ നിന്ന് ഇങ്ങോട്ട് വിളിക്കാമെങ്കിലും അങ്ങോട്ട് വിളിക്കാന്‍ സാധിക്കില്ല. റഹീം ഉടന്‍ മോചിതനാവും. ആ ശുഭവാര്‍ത്തക്കായി നാം കാത്തിരിക്കുക യാണെന്നും അദ്ദേഹം പറഞ്ഞു

നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അതെ കാര്യം ആവര്‍ത്തിച്ചുകൊണ്ടു സഹോദരന്‍ നസീര്‍ നദി പറഞ്ഞുകൊണ്ട് സംസാരിച്ചു. റഹീം ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ല. അനുജനായ റഹീമിന് എതിരെ ഞാനെന്തിന് നില്‍ക്കണം. ഗള്‍ഫില്‍ ജോലി കിട്ടിയപ്പോള്‍ പോലും ഞാന്‍ പോയിട്ടില്ല. നാട്ടില്‍ നിന്ന് റഹീം മോചനത്തിന് ശ്രമം നടത്തുകയായിരുന്നു. പല ആരോപണങ്ങളും വന്നപ്പോഴും ഞാന്‍ ആര്‍ക്കെതി രെയും ഒന്നും പറഞ്ഞിട്ടില്ല. റിയാദ് സഹായസമിതിക്ക് ഞങ്ങള്‍ എതിരല്ല. 34 കോടി പിരിച്ചത് വലിയ നമ്മുടെ കൂട്ടായ്മയുടെ വിജയമാണ്. റിയാദിലെ എല്ലാ സംഘടനകളും ഒന്നിച്ചുനിന്നാണ് റഹീമിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സഹായസമിതിയുടെ കൂടെ നില്‍ക്കുമെന്നും നന്ദിയും കടപ്പാടുമുണ്ടാകുമെന്നും റഹീമിന്റെ സഹോദരന്‍ നസീര്‍ പറഞ്ഞു. തന്റെ മകനെ രക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെ യെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിന്റെ മാതാവ് ഫാത്തിമയും പറഞ്ഞു. സിദ്ദീഖ് തുവ്വൂര്‍, നജീം കൊച്ചുകലുങ്ക്, പരിഭാഷകന്‍ മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഷെബിന്‍ ഇഖ്ബാല്‍ നന്ദി പറഞ്ഞു.


Read Previous

വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

Read Next

മാപ്പുപറയണം; അത് പരസ്യപ്പെടുത്തണം’; ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »