Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപി എംപിമാരെ മർദിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്ത് ഡൽഹി പൊലിസ്


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ല മെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലിസ് കേസ് എടുത്തു. ബിജെപി എംപിയുടെ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്. ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നുമാണ് കേസ്‌. നിയമോപദേശം തേടിയ ശേഷമാണ് നടപടിയെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു.

പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രജ്പുത് എന്നിവരാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സെക്ഷന്‍ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് പാര്‍ലമെന്റിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയില്‍ ബിജെപി ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി എംപിമാര്‍ ആശുപത്രി യില്‍ ചികിത്സയിലാണ്.

രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലന്‍ഡില്‍ നിന്നുള്ള വനിതാ എംപി ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കയ്യേറ്റം ചെയ്‌തെന്നും മന്ത്രി കിരണ്‍ റിജിജുവും ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ അപമാനി ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.


Read Previous

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് 4 ഡിസിസികൾ മാത്രം, 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ദീപാദാസ് മുൻഷി എഐസിസിക്ക് നൽകിയ റിപ്പോർട്ട്; കോൺഗ്രസ് പുന: സംഘടനയിൽ 9 ഡിസിസി പ്രസി‍‍‍ഡൻറുമാരുടെ പണി തെറിക്കും? തൃശ്ശൂരിൽ പ്രസിഡണ്ട്‌ നിലവിൽ ഇല്ല

Read Next

ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയണം : റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »