അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും, മാധ്യമപ്രവർത്തകരായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നിവര്‍ അർഹരായി.


ന്യൂയോർക്ക്:മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി.അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർ ഡിനു മേഘ രാജഗോപാലനും പ്രാദേശിക റിപ്പോർട്ടിംഗ് വിഭാഗത്തിൽ, നീൽ ബേഡിയും പുലിറ്റ്‌സർ പുരസ്‌കാര ജേതാക്കൾ.

ജൂൺ 11 വെള്ളിയാഴ്ചയാണ് നൂറ്റിയഞ്ചാമത് പുലിറ്റ്‌സർ ജേതാക്കളെന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ജേർണലിസം ബോർഡ് പ്രഖ്യാപിച്ചത്.ചൈനയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജഗോപാ ലിന് പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഫ്ലോറിഡയിൽ കുട്ടികളെ കണ്ടെത്തുന്നതിനായി ലോ എൻഫോഴ്‌സ്‌മെന്റ് അധികാരികൾ നടത്തുന്ന ദുർവ്യവഹാരങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിന് ‘ടാംപ ബേ ടൈംസിൽ’ നീൽ ബേദി എഴുതിയ അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം. പുരസ്കാരം തീരെ അപ്രതീക്ഷിതമായിരുന്നുവെന്നാണ് മേഘ രാജഗോപാലന്റെ പ്രതികരണം. പുരസ്‌കാര വിജയിക്ക് 15,000 ഡോളറാണ് സമ്മാനമായി ലഭിക്കുക.


Read Previous

ഇന്ധനവില വര്‍ധനവ് ന്യായികരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ , ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ്‌ വിലവധനയെന്ന വിചിത്രവാദം.

Read Next

രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയത് ധിക്കാരപരം, യുഡിഎഫ് കൈയ്യും കെട്ടി നോക്കിയിരിക്കില്ല വിഡി സതീശന്‍, ഭീക്ഷണി സിപിഎമ്മിന്‍റെ അധപതനം: കെ. സുധാകരന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »