ഇന്ധനവില വര്‍ധനവ് ന്യായികരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ , ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ്‌ വിലവധനയെന്ന വിചിത്രവാദം.


ന്യൂഡല്‍ഹി: ഇന്ധന വിലവർധന ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വർഷം 35000 കോടി രൂപ കൊവിഡ് വാക്സീനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികൾക്കായി പണം കരുതി വെക്കുക യാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടിയത് എന്തുകൊണ്ടാണെന്ന് രാഹുൽഗാന്ധി പറയണം. പാവപ്പെട്ടവരെ കുറിച്ച് രാഹുൽഗാന്ധിക്ക് ആശങ്ക ഉണ്ടെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധന വിലയിലെ നികുതി കുറയ്ക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


Read Previous

ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി, ആലത്തൂരിൽ കാലു കുത്തിയാൽ കാലു വെട്ടുമെന്ന് ഭീഷണി.ആരോപണം നിഷേധിച്ച് സിപിഎം.

Read Next

അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും, മാധ്യമപ്രവർത്തകരായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നിവര്‍ അർഹരായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular