തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ച് പാളത്തിലേക്ക് ചാടി യാത്രക്കാർ; എതിർദിശയിൽ വന്ന ട്രെയിനിടിച്ച് 11പേർക്ക് ദാരുണാന്ത്യം; വിഡിയോ


മുംബൈ: മഹാരാഷ്ട്രയില്‍ പുഷ്പക് ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ 11പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ അടുത്ത ട്രാക്കിലേക്ക് ചാടിയത്. ആ സമയം എതിര്‍ദിശയില്‍ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരന്ദ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാര്‍ തീപിടിത്തമുണ്ടായെന്ന് കരുതി പാളത്തിലേക്ക് ചാടിയപ്പോഴാണ് ദുരന്തം സംഭവിച്ചതെന്നും, റെയില്‍വേ അന്വേഷണത്തിന് ഇത്തരവിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Read Previous

രാജ്ഭവനിലേത് നല്ല അന്തരീക്ഷം; ഒരുമിച്ച് നടക്കാം’; മുഖ്യമന്ത്രിയെ പ്രഭാത സവാരിക്ക് ക്ഷണിച്ച് ഗവര്‍ണര്‍

Read Next

പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ 50,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ; അഞ്ചു മിനിറ്റിനകം സൗദി സന്ദർശക വിസ അനുവദിക്കും: ടൂറിസം മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »