സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍.


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി.

പതിനേഴു മുതല്‍ പൊതു മേഖല സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ആളുകളെ അനുവദിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.

ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ ലോക്ക്ഡൗണ്‍. 17മുതല്‍ മിതമായ രീതിയില്‍ പൊതു ഗതാഗതം. വിവാഹങ്ങള്‍ , മരണാനന്തര ചടങ്ങുകള്‍ 20പേര്‍ മാത്രം. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല.

പൊതുപരീക്ഷകള്‍ അനുവദിക്കും. റസ്റ്റോറന്റുകളില്‍ ഹോം ലെഡിവറി, ടേക്ക് എവെ തുടരും. വിനോദ സഞ്ചാരം അനുവദിക്കില്ല. അക്ഷയ കേന്ദ്രങ്ങള്‍ ബെവ് കോ ഔട്ട്‌ലറ്റുകള്‍, ബാറുകള്‍ രാവിലെ 9മുതല്‍ വൈകുന്നേരം 7നരെ. ആപ്പിക്ലേഷന്‍ മുഖാന്തരം സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തനം.

എല്ലാ പൊതു പരീക്ഷകൾക്കും അനുമതി

ജനങ്ങളുടെ സഹകരണം ഉള്ളതു കൊണ്ട് രണ്ടാം തരംഗം ഒഴിവാക്കാനായി, ജനങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകും, ജനങ്ങൾ ജാഗ്രത പുലർത്തണം,വ്യാപാരികളും ഇക്കാര്യം ശ്രദ്ധിക്കണം.

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നു, ബാറുകളും ബെവ്‌കോയും തുറക്കും, മദ്യം വാങ്ങാന്‍ ആപ്പ് വഴി ബുക്ക് ചെയ്യണം, രാവിലെ 9 മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കും

ഒരുമിച്ചു നിന്നാൽ മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയും, വാക്സിനേഷൻ വേഗത്തിലാക്കാൻ ശ്രമി ക്കുന്നുണ്ട്, രോഗികൾ അകാൻ സാധ്യത ഉള്ളവർ നമ്മുടെ ചുറ്റുമുണ്ട്, നമ്മൾ അക്കാര്യം പരിഗ ണിച്ചു ഇടപെടണം, രണ്ടാം തരംഗം കേരളത്തിൽ നീണ്ടു നിൽക്കും, കൊവിഡ് പിടിച്ചു നിർത്തുക മാത്രമാണ് ചെയ്യാനാകുക, രോഗ നിയന്ത്രണത്തിൽ വലിയ മാറ്റം കൊണ്ട് വരാനായി, ചെല്ലാനത്തെ പ്രവർത്തനം മാതൃകാപരം, തിരുവനന്തപുരത്ത് ടി പി ആർ റേറ്റ് കുറഞ്ഞു വരുന്നുണ്ട്,ഗ്രാമീണ മേഖലയിൽ കൂടുതൽ പരിശോധന നടത്തും, വലിയ വ്യപനം ഉള്ള പ്രദേശങ്ങളിൽ 10 ഇരട്ടി പരിശോധന നടത്തും

മൂന്നാം തരംഗം മുന്‍കൂട്ടിയറിയുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. നിലവില്‍ രോഗനി രീക്ഷണം കാര്യക്ഷമമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. എങ്കിലും പുതിയ പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനങ്ങളെ കൂടുതല്‍ ശാക്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനിതക വ്യതി യാനമുള്ള വൈറസുകളെ കണ്ടെത്താനുള്ള പഠനങ്ങളും കൂടുതല്‍ വിപുലീകരിക്കും.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,329 പേര്‍ക്കെതിരെ കേസ് രജി സ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,846 പേര്‍ക്കെതിരെ നിയമനടപടി സ്വീകരി ച്ചു. പിഴയായി 38,32,470 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ പറഞ്ഞു.


Read Previous

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല. ജൂണ്‍ 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച്‌ നിയന്ത്രണമേര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

Read Next

നിയുക്ത കെപിസിസി പ്രസിഡണ്ട്‌ കെ.സുധാകരന്‍ ഇന്ന്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും, പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ ഉടനെ, മൂന്ന് വനിതാ അധ്യക്ഷമാര്‍ ഉണ്ടാകുമെന്ന് സൂചന! കോണ്‍ഗ്രസ്‌ ഞെട്ടിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »