നിയുക്ത കെപിസിസി പ്രസിഡണ്ട്‌ കെ.സുധാകരന്‍ ഇന്ന്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും, പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ ഉടനെ, മൂന്ന് വനിതാ അധ്യക്ഷമാര്‍ ഉണ്ടാകുമെന്ന് സൂചന! കോണ്‍ഗ്രസ്‌ ഞെട്ടിക്കുമോ?


സംസ്ഥാന കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ഹൈക്കമാന്റ് തിരുമാന പ്രകാരം പ്രതിപക്ഷ നേതാവിലൂടെ തുടക്കം കുറിച്ച മാറ്റത്തിന് ഏറെ പ്രതീക്ഷയോടെയാണ് പ്രവര്‍ത്തകര്‍ നോക്കികണ്ടത് അതുപോലെ. നിയുക്ത   കെപിസിസി അധ്യക്ഷനായി നിമയമിതനായ കെ സുധാകരൻ ജൂണ്‍ 16 ബുധനാഴ്ച (ഇന്ന്‍) ഔദ്യോഗികമായി ചുമതലയേല്‍ക്കുകയാണ്

കെ,പി,സിസി ആസ്ഥാനത്ത് രാവിലെ പതിനൊന്നിനും പതിനൊന്നരക്കും ഉള്ളിലാണ് ചടങ്ങ് സംഘടി പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നേതാക്കളുടേയും    എഐസിസി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കും ചടങ്ങ്. വർക്കിങ് പ്രസിഡന്റുമാരായ പിടി തോമസ്, ടി സിദ്ദിഖ്, കൊടി ക്കുന്നിൽ സുരേഷ് എന്നിവരും ഇന്ന്‍ ചുമതലയേൽക്കും

സുധാകരൻ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന് പിന്നാലെ തന്നെ കോൺഗ്രസ് പുനസംഘടന ഉണ്ടായേക്കും. ജമ്പോ കമ്മറ്റികള്‍ ഉണ്ടാകില്ലായെന്ന് ഉറപ്പായിരിക്കുകയാണ് പുറത്തുവരുന്ന റിപ്പോ ര്‍ട്ടുകള്‍ അനുസരിച്ച് കെപിസിസിക്ക് അമ്പത് അംഗ കമ്മറ്റിയും ഡിസിസിക്ക് 25 അംഗ കമ്മറ്റിയും വരുമെന്നാണ് അറിയുന്നത് പ്രവര്‍ത്തിക്കാത്തവരെ മാറ്റി നിര്‍ത്തും ആദ്യ കടമ്പ ഇനി പുതിയ ഡിസി സി അധ്യക്ഷൻമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് നേതൃത്വം.

താഴെ തട്ടിൽ ഉൾപ്പെടെ സംഘടന സംവിധാനം തകർന്നിരിക്കുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർ ത്തിച്ചാൽ മാത്രമേ ഇനി പാർട്ടിക്ക് മുന്നോട്ട് പോകാനാകുവെന്നും സുധാകരൻ പറയുന്നു. ഈ സാഹ ചര്യത്തിൽ കോൺഗ്രസിൽ പല സുപ്രധാന തിരുമാനങ്ങളും പുതിയ അധ്യക്ഷൻ കൈക്കൊണ്ടേക്കു മെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് തനിക്ക് മുന്നിലുള്ള പ്രധാന ദൗത്യം എന്ന് കെ സുധാകരൻ വ്യക്തമാക്കി കഴിഞ്ഞു.

ഗ്രൂപ്പുകൾക്ക് കടുംവെട്ട് നൽകുമെന്ന സൂചന സുധാകരൻ നൽകി കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഡിസിസി അധ്യക്ഷ പദവി പങ്കിട്ടിരിക്കുന്നത്.സംസ്ഥാനത്തെ 9 ഡിസിസികൾ ഐ ഗ്രൂപ്പിനും അഞ്ച് ഡിസിസികൾ എ ഗ്രൂപ്പിനുമാണ്.ഇതേ അടിസ്ഥാനത്തിൽ തന്നെ ചുമതലകൾ പങ്കി ടാനുള്ള നീക്കങ്ങൾ അണിയറിയിൽ ഗ്രൂപ്പ് നേതാക്കൾ നടത്തുന്നുണ്ട്. ഡിസിസി തലത്തിലെ പുന:സം ഘടനായാകും സുധാകരന്‍റെ മുന്നിലുള്ള വെല്ലുവിളി. എന്ത് തന്നെയായാലും കടത്ത തിരുമാനങ്ങള്‍ കൈകൊള്ളുമെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഗ്രൂപ്പ് അടിസ്ഥാന ത്തിലുള്ള വീതം വെപ്പ് ഒരു കാരണവശാലും അനുവദിക്കില്ല എന്ന് തറപ്പിച്ചു പറയുന്നു.


ഗ്രൂപ്പുകളല്ല പ്രവർത്തന മികവാണ് മാനദണ്ഡം എന്നാണ് എഐസിസിയും കെപിസിസി അധ്യക്ഷനും വ്യക്തമാക്കുന്നത്. അധ്യക്ഷൻമാരെ കണ്ടെത്താൻ അഞ്ചംഗ പ്രത്യേക സമിതിയേയും എഐസിസി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയെ വെച്ചത് തങ്ങളോട് ആലോചിച്ചില്ലായെന്ന് ഗ്രൂപ്പ് നേതാക്കള്‍ പരസ്യമാല്ലാതെ പരിതപിച്ചിരുന്നു ജില്ലാ അടിസ്ഥാനത്തിൽ സിപിഎം നേതാക്കളോട് കിടപിടക്കാൻ കഴിയുന്നവരാണ് ഉണ്ടാകേണ്ടതെന്നാണ് കെ സുധാകരൻ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം. ജില്ലാ തലത്തിൽ അറിയപ്പെടുന്ന, മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കുകയും കാര്യങ്ങൾ അവതരി പ്പിക്കാൻ കഴിയുകയും ചെയ്യുന്ന നേതാക്കൾക്കാകും പരിഗണന..പ്രവര്‍ത്തകര്‍ക്ക് ആല്‍മവിശ്വാസം നല്‍കാന്‍ കഴിയുന്ന നേതാവ് ആരായാലും ഗ്രൂപ്പ് നോക്കാതെ തെരഞ്ഞെടുക്കണം എന്നാണ് നല്‍കിയി രിക്കുന്ന നിര്‍ദേശം.

ജനപ്രതിനിധികളേയും ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് നേതൃത്വം വ്യക്ത മാക്കുന്നത്. നേരത്തേ ഒരാൾക്ക് ഒരു പദവി മാത്രം വഹിക്കുന്നതായിരുന്നു സംസ്ഥാന കോൺഗ്രസിലെ രീതി. ആ രീതിക്കും നിലവില്‍ മാറ്റം വന്നിരിക്കുകയാണ് സംസ്ഥാന അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡ ണ്ട്‌മാര്‍  അടക്കം നിലവില്‍ ജനപ്രതിനിധികളും ആണ്.

ജനപ്രതിനിധികൾ സംഘടന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതില്ലെന്നും മറ്റ് നേതാക്കൾക്കും പ്രവർ ത്തിക്കാൻ അവസരം നൽകണം എന്ന നിലയിലായിരുന്നു തിരുമാനം. എന്നാൽ ഈ നിർദ്ദേശങ്ങൾ അട്ടി മറിച്ച് കൊണ്ടാണ് കെപിസിസി അധ്യക്ഷനേയും വർക്കിംഗ് പ്രസിഡന്റുമാേയും നിയോഗിച്ചി രിക്കു ന്നത്. ഇതോടെ എംപിമാരും എംഎൽഎമാരും അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് കണകാക്കപ്പെടു ന്നത്.

കോണ്‍ഗ്രസില്‍ പുറത്തു പറഞ്ഞു കേള്‍ക്കുന്ന കാര്യം  ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളും എത്തിയേക്കുമെന്നാണ് വിവരം. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീകൾ തഴയപ്പെട്ടെന്ന വ്യാപക വിമർശനം ശക്തമായിരുന്നു. അടിമുടി പൊളിച്ചെഴുത്തെന്ന ലക്ഷ്യത്തിൽ സ്ത്രീകൾക്കും അർ ഹമായ പ്രാതിനിധ്യം നൽകണമെന്നാണ് നിലവിലെ ചർച്ചകൾ പുരോഗമിക്കുന്നത്..

വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നത് സമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് നേതാ ക്കൾ കണക്ക് കൂട്ടുന്നത്. മൂന്ന് വനിതകൾ ഇക്കുറി ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാ ണ് റിപ്പോർട്ടുകൾ. നിലവിൽ കൊല്ലം ജില്ലയിൽ മാത്രമാണ് കോൺഗ്രസിനെ വനിത നയിക്കുന്നത്. ബിന്ദു കൃഷ്ണയാണ് ഇവിടെ പാർട്ടി അധ്യക്ഷ. മൂന്ന് വനിതകള്‍ പരിഗണിക്കപെട്ടാല്‍ അതൊരു കോണ്‍ഗ്രസ്‌ ഞെട്ടിക്കല്‍ ആയിരിക്കും ശരിക്കും ഞെട്ടുക സിപിഎം ആയിരിക്കും. പതിന്നാല് ജില്ല കളിലും ഒരു വനിതാജില്ലാ സെക്രട്ടറി പോലും സി.പിഎംന് ഇല്ല.

ബിന്ദുവിന്റെ കീഴിൽ ഇത്തവണ കൊല്ലം ജില്ലയിൽ മികച്ച പ്രവർത്തനമാണ് നിയമസഭ തിരഞ്ഞെടു പ്പിൽ കോൺഗ്രസ് കാഴ്ച വെച്ചത്. ജില്ലയിൽ 2016ൽ ഇടത് ആധിപത്യമായിരുന്നു തിരഞ്ഞെടുപ്പിൽ ഉണ്ടായത്. ഇത്തവണ രണ്ട് സീറ്റുകൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനും പല സീറ്റുകളിലും ശക്തമായ മത്സരം കാഴ്ചവെയ്ക്കാനും കോൺഗ്രസിന് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബിന്ദു കൃഷ്ണ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരട്ടേയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.മറിച്ചുള്ള ചര്‍ച്ചക ളും നടക്കുന്നുണ്ട്.

അതേസമയം മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതി വിജയകുമാറിന്റെ പേര് പരിഗ ണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.  ഇതോടൊപ്പം ബിന്ദു കൃഷ്ണയെ കൂടാതെ രണ്ട് വനിതകളെ കൂടി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചേക്കുമെന്നാണ് വിവരം. തിരുവനന്തപുരം, എറണാകുളം, കോഴി ക്കോട് ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് വനിതകളെ പരിഗണിച്ചേക്കുക. ഇത് സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്. വയനാട്, തൃശ്ശൂര്‍, ഡി സി സികളില്‍ വനിതകള്‍ വരാന്‍ സാധ്യതയുണ്ട്.


Read Previous

സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍.

Read Next

ഭരത് മുരളി -മീഡിയ ഹബ് നടത്തിയ ഇൻറർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റിവലിൽ “പ്രിയമുള്ളൊരാൾക്കായ്” അവാര്‍ഡുകള്‍ വാരിക്കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular